Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാലക്കാട് നിര്‍ണായകമാകുക സ്ത്രീ വോട്ടുകള്‍; കണക്കുകള്‍ ഇങ്ങനെ

2445 കന്നിവോട്ടര്‍മാരും 229 പേര്‍ പ്രവാസി വോട്ടര്‍മാരുമാണ്

Rahul Mamkootathil, P Sarin and C Krishnakumar

രേണുക വേണു

, തിങ്കള്‍, 18 നവം‌ബര്‍ 2024 (19:54 IST)
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. 
 
2445 കന്നിവോട്ടര്‍മാരും 229 പേര്‍ പ്രവാസി വോട്ടര്‍മാരുമാണ്. നവംബര്‍ 20 ന് രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. പുലര്‍ച്ചെ 5.30 ന് മോക് പോള്‍ ആരംഭിക്കും. വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെ പോളിങ് സാമഗ്രികളുടെ വിതരണം നാളെ പൂര്‍ത്തിയാകും. ഗവ.വിക്ടോറിയ കോളേജാണ് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായി പ്രവര്‍ത്തിച്ചത്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രത്തിലേക്ക് തന്നെയാണ് വോട്ടിങ് യന്ത്രങ്ങള്‍ തിരികെയെത്തിക്കുക. തുടര്‍ന്ന്  രാത്രിയോടെ തന്നെ കോളേജിലെ ന്യൂതമിഴ് ബ്ലോക്കില്‍ സജ്ജീകരിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകളിലേക്ക് ഇവ മാറ്റും.
 
ആകെ പത്തു സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. സി.കൃഷ്ണകുമാര്‍ (ബിജെപി, ചിഹ്നം: താമര), രാഹുല്‍ മാങ്കൂട്ടത്തില്‍ (ഐ.എന്‍.സി, ചിഹ്നം:കൈ), ഡോ.പി.സരിന്‍ (എല്‍ഡിഎഫ്, ചിഹ്നം: സ്റ്റെതസ്‌കോപ്പ്) എന്നിവരാണ് മൂന്ന് പ്രധാന സ്ഥാനാര്‍ഥികള്‍. നാല് ഓക്‌സിലറി ബൂത്തുകള്‍ (അധിക ബൂത്തുകള്‍) അടക്കം ആകെ 184 പോളിങ് ബൂത്തുകളാണ് ഉപതിരഞ്ഞെടുപ്പിന് സജ്ജീകരിച്ചിട്ടുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി