Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊടുങ്ങല്ലൂരില്‍ സംഘപരിവാര്‍ ആക്രമണം; സിപിഎം പ്രവർത്തകന്റെ പകുതി മീശ വടിച്ചു നീക്കി

തെരഞ്ഞെടുപ്പ് പന്തയത്തിന്റെ പേരില്‍ നിര്‍ബന്ധമായി മദ്ധ്യവയസ്‌ക്കന്റെ മീശ വടിച്ചു

കൊടുങ്ങല്ലൂരില്‍ സംഘപരിവാര്‍ ആക്രമണം; സിപിഎം പ്രവർത്തകന്റെ പകുതി മീശ വടിച്ചു നീക്കി
കൊടുങ്ങല്ലൂര് , ബുധന്‍, 18 ജനുവരി 2017 (10:10 IST)
കൊടുങ്ങല്ലൂരില്‍ വീണ്ടും സംഘപരിവാര്‍ ആക്രമണം. നിയമസഭ തെരഞ്ഞെടുപ്പ് പന്തയത്തിന്റെ പേരിലാണ് സിപിഎം പ്രവര്‍ത്തകനായ ലോകമലേശ്വരം ചള്ളിയില്‍ കണ്ണന്റെ മീശ ഒരു സംഘം ആളുകള്‍ നിര്‍ബന്ധപൂര്‍വം വടിപ്പിച്ചത്.
 
ബിജെപി പ്രവര്‍ത്തകരായ ധനേഷ്, സനു എന്നിവരുള്‍പ്പെടുന്ന സംഘമാണ് തനിക്ക് നേരെ ആക്രമണം നടത്തിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് എട്ടാം മാസത്തിലാണ് പന്തയത്തിന്റെ പേരില്‍ ആക്രമണം നടന്നത്.
കണ്ണന്റെ പരാതിയില്‍ സനു, ബിനീഷ്, ജയേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
 
പാചക തൊഴിലാളിയായ കണ്ണന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ബിജെപി പ്രവര്‍ത്തകനായ ധനേഷുമായി പന്തയം വെച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് മീശ വടിക്കേണ്ടെന്ന് ധനേഷ് കണ്ണനോടു പറയുകയും തുടര്‍ന്ന് ആ പ്രശ്‌നം അവസാനിക്കുകയുമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആവശ്യമുളളതിന്റെ പകുതി ഉദ്യോഗസ്ഥരാണ് വിജിലന്‍സിലുളളത്, പിന്നെ എങ്ങനെയാണ് കേസന്വേഷണം വേഗത്തിലാക്കുക; കാനത്തിന് മറുപടിയുമായി ജേക്കബ് തോമസ്