Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപി നേതാവ് ശങ്കു ടി ദാസിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്

ബിജെപി നേതാവ് ശങ്കു ടി ദാസിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്
, വെള്ളി, 24 ജൂണ്‍ 2022 (11:50 IST)
മലപ്പുറം: ബിജെപി നേതാവ് ശങ്കു ടി ദാസിന് വാഹനാപകടത്തിൽ ഗുരുതരമായ പരിക്ക്. വ്യാഴാഴ്ച രാത്രി 11 മണിയോടെ തിരൂർ ചമ്രവട്ടം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ഓഫീസിൽ നിന്നും വീട്ടിലേക്ക് വരുമ്പോൾ ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
 
ഗുരുതര പരിക്കുകളോടെ ശങ്കു ടി ദാസിനെ കോട്ടക്കൽ മിംസിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മിംസിലെത്തിച്ചു. അപകടത്തിൽ കരളിന് പരിക്കുണ്ട്. അടിയന്തിര ശസ്ത്രക്രിയ വേണ്ടതിനാൽ ഇതിന് മുന്നോടിയായ ചികിത്സയിലാണ് ഇപ്പോഴുള്ളതെന്ന് മിംസ് അധികൃതർ അറിയിച്ചു. ആന്തരിക രക്തസ്രാവമുള്ളതിനാൽ ഇതിനുള്ള ചികിത്സ നൽകിയ ശേഷമായിരുക്കും ശസ്ത്രക്രിയ.
 
ബാര്‍ കൗണ്‍സില്‍ അംഗമായ ശങ്കു ടി ദാസ് തൃത്താലയിലെ ബി ജെ പി സ്ഥാനാര്‍ഥിയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഖത്തറില്‍ ലൈംഗിക നിരോധനം വരുന്നു, മദ്യപാന പാര്‍ട്ടികള്‍ക്കും വിലക്ക്; പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ