ശാന്തൻപാറ റിസോർട്ട് കൊലപാതകം; ‘പ്രതി ഞാനാണ്, ഞാൻ തന്നെയാണ്’- കുറ്റം സമ്മതിച്ച് വസീമിന്റെ വീഡിയോ

നീലിമ ലക്ഷ്മി മോഹൻ
വ്യാഴം, 7 നവം‌ബര്‍ 2019 (19:08 IST)
രാജകുമാരിക്ക് സമീപം ശാന്തന്‍പാറയിൽ യുവാവിനെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ കുറ്റം ഏറ്റുപറഞ്ഞ് പ്രതിയുടെ വീഡിയോ. കൊല്ലപ്പെട്ട റിജോഷിനെ കൊന്നത് താനാണെന്ന് റിസോര്‍ട്ട് മാനേജര്‍ തൃശൂര്‍ സ്വദേശിയായ വസീമാണ് വീഡിയോയിൽ പറയുന്നത്.  
 
കൊന്നത് താനാണെന്നും കൊലയില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും വസീം ഏറ്റുപറയുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇത് സഹോദരന്‍ പൊലീസിന് കൈമാറി. ഒരാഴ്ച മുമ്പ് കാണാതായ റിജോഷിന്റെ മൃതദേഹം പുത്തടിക്ക് സമീപത്തെ മഷ്റൂം ഹട്ട് റിസോര്‍ട്ടിന്റെ സമീപത്താണ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
 
റിജോഷിനെ ഭാര്യയും റിസോര്‍ട്ട് മാനേജരും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന സംശയം നേരത്തെ ഉയര്‍ന്നിരുന്നു. സംഭവ ശേഷം റിജോഷിന്റെ ഭാര്യ ലിജിയെയും വസീമിനെയും കാണാനില്ലായിരുന്നു.
 
അതേസമയം, ഇരുവരെയും കണ്ടെത്താന്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. റിജോഷിന്റെ വീട്ടുകാര്‍ ശാന്തന്‍പാറ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments