Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരാജ് വെഞ്ഞാറമൂടിനെതിരെ സന്തോഷ് പണ്ഡിറ്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

Santhosh Pandit Case

സിആര്‍ രവിചന്ദ്രന്‍

, ശനി, 7 ഒക്‌ടോബര്‍ 2023 (11:08 IST)
സുരാജ് വെഞ്ഞാറമൂടിനെതിരെ സന്തോഷ് പണ്ഡിറ്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മിമിക്രിയിലൂടെ തന്നെ അപമാനിച്ചെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും വ്യക്തിപരമായ അധിക്ഷേപം അല്ലെന്നും കോടതി വിലയിരുത്തി. വിനോദ ചാനല്‍ സംരക്ഷണം ചെയ്ത മിമിക്രി മഹാമേള എന്ന പരിപാടിയിലൂടെയാണ് വ്യക്തി അധിക്ഷേപം നടത്തിയത് എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പരാതി.
 
നേരത്തേ സ്വകാര്യ അന്യായത്തില്‍ കേസെടുക്കാന്‍ ആവില്ലെന്നായിരുന്നു ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഇത് ചോദ്യം ചെയ്താണ് സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതി സമീപിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിക്കിമിലെ പ്രളയത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 44 ആയി, കാണാതായത് 142 പേര്‍