Webdunia - Bharat's app for daily news and videos

Install App

പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ അല്പം നീട്ടി കൊടുത്തു എന്നത് കൊണ്ട് കേരളത്തില്‍ ഭൂമികുലുക്കം ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല: സന്തോഷ് പണ്ഡിറ്റ്

ശ്രീനു എസ്
ചൊവ്വ, 16 ഫെബ്രുവരി 2021 (14:27 IST)
പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ അല്പം നീട്ടി കൊടുത്തു എന്നത് കൊണ്ട് കേരളത്തില്‍ ഭൂമികുലുക്കം ഒന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് സന്തോഷ് പണ്ഡിറ്റ്. വളരെ കഷ്ടപ്പെട്ട് 5 വര്‍ഷമൊക്കെ അദ്ധ്വാനിച്ചു ലിസ്റ്റില്‍ കയറിയവരെ പരമാവധി ഒഴിവുള്ള തസ്തികകളില്‍ നിയമിക്കണം എന്നാണ് എനിക്ക് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലാണ് സന്തോഷ് പണ്ഡിറ്റ് അഭിപ്രായ രേഖപ്പെടുത്തിയത്.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
 
നിരവധി PSC Rank ലിസ്റ്റില്‍ പേരുള്ള വിദ്യാര്‍ഥികള്‍ തിരുവനന്തപുരത്തു കുറെ ദിവസങ്ങളായി സമരം ചെയ്യുക ആണല്ലോ. കാലാവധി കഴിയുന്ന ലിസ്റ്റുകള്‍ അടുത്ത ലിസ്റ്റു വരുന്നത് വരേയ്ക്കും നീട്ടണം എന്നും വളരെ കഷ്ടപ്പെട്ട് 5 വര്ഷമൊക്കെ അദ്ധ്വാനിച്ചു ലിസ്റ്റില്‍ കയറിയവരെ പരമാവധി ഒഴിവുള്ള തസ്തികകളില്‍ നിയമിക്കണം എന്നാണ് എനിക്ക് പറയാനുള്ളത് . 
 
എല്ലാ PSC റാങ്ക് ലിസ്റ്റുകളും അല്പം നീട്ടി കൊടുത്തു എന്നത് കൊണ്ട് കേരളത്തില്‍ ഭൂമികുലുക്കം ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല.
ആ പോലീസ് PSC ലിസ്റ്റ് കാര്യം മാത്രം നോക്കു ..12 മാസത്തില്‍ 8 മാസം അനാവശ്യമായ രീതിയില്‍ നഷ്ടപ്പെട്ടു .. 
ഈ സമരങ്ങളില്‍ കട്ട സപ്പോര്‍ട്ട് നല്‍കുന്ന പ്രതിപക്ഷം കേരത്തില്‍ ഉടനെ ഇലെക്ഷന്‍ വരുന്നത് കൊണ്ടാണോ ഇപ്പോള്‍ അവരോടൊപ്പം നില്കുന്നത് എന്ന് ചിലരെങ്കിലും സംശയിക്കാം. ഈ വിഷയങ്ങളില്‍ അവര്‍ സീരിയസ് ആണെങ്കില്‍ ഇനി അടുത്ത എലെക്ഷനില്‍ തങ്ങള്‍ അധികാരം കിട്ടിയാല്‍ ഈ ലിസ്റ്റെല്ലാം കാലാവധി നീട്ടും എന്നും , ഒരിക്കലും പിന്‍വാതില്‍ നിയമനം നടത്തില്ല എന്നുമൊക്കെ പ്രഖ്യാപിക്കുവാന്‍ ഉള്ള നട്ടെല്ല് കൂടി കാണിക്കണം. എന്നാല്‍ അവരുടെ കണ്ണീര്‍ സത്യം ആണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചിന്തിക്കാം .
പി എസ്സ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും ജോലി നല്കുവാന്‍ ലോകത്തെ ഒരു സര്‍ക്കാരിനും കഴിയില്ല... എങ്കിലും പിന്‍വാതില്‍ നിയമനം ഒഴിവാക്കി പരമാവധി റാങ്ക് ലിസ്റ്റില്‍ ഉള്ളവരെ നിയമിക്കുവാന്‍ സാധിക്കും.
 
( വാല്‍കഷ്ണം ...കഴിഞ്ഞ സര്‍ക്കാര്‍ നിരവധി പിന്‍വാതില്‍ നിയമനം നടത്തിയിരുന്നു എന്നും പറഞ്ഞു ചിലര്‍ ന്യായീകരിക്കുന്നത് ശ്രദ്ധയില്‍ പെട്ട് . അങ്ങനെ മുമ്പ് അവര്‍ ചെയ്തിട്ടുണ്ടെങ്കില്‍, ആ  ചെയ്ത തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കാനാണോ പുതിയ സര്‍ക്കാറിനെ ജനങ്ങള്‍ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയത് ?)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

അടുത്ത ലേഖനം
Show comments