Webdunia - Bharat's app for daily news and videos

Install App

സിനിമ ചെയ്യുന്നത് നാടു നന്നാക്കാനോ, സമൂഹത്തെ ഉദ്ധരിക്കാനോ അല്ല: പാർവതിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് കിടിലൻ മറുപടി നൽകി സന്തോഷ് പണ്ഡിറ്റ്

Webdunia
ബുധന്‍, 13 ഡിസം‌ബര്‍ 2017 (08:16 IST)
മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച കസബയെന്ന ചിത്രത്തേയും ചിത്രത്തിലെ നായക കഥാപാത്രത്തേയും വിമർശിച്ച് രംഗത്തെത്തിയ പാർവതിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. ഒരു നടനോ നടിയോ സംവിധായകന്റെ കൈയ്യിലെ വെറും ഒരു ഉപകരണം മാത്രമാണെന്നും അവരുടെ കീഴിൽ അഭിനയിക്കുമ്പോൾ നമ്മുടെ കഥാപാത്രം എന്തൊക്കെ പറയുമെന്ന കാര്യത്തിൽ നിയന്ത്രണം വെക്കാൻ കഴിയില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. 
 
ഇവിടെ റിലീസാകുന്ന ഭൂരിഭാഗം സിനിമകളിലേയും സ്ക്രിപ്റ്റ്, ഡയറക്ടർ, പ്രൊഡ്യൂസർ എല്ലാം ആണുങ്ങളാകും. അപ്പോൾ അവർ ഒരു സ്ത്രീയെ എങ്ങനെ കാണുവാൻ ആഗ്രഹിക്കുന്നുവോ അതു പോലെയാകും സ്ത്രീകളെ ചിത്രീകരിക്കുകയെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. 
 
'മുടക്കു തിരിച്ചു പിടിക്കുക, നന്നായ് ബിസിനസ്സു ചെയ്യുക എന്നത് മാത്രമാണ് അവാർഡ് സിനിമാ ചെയ്യുന്നവരുടേരും, കൊമേഷ്യൽ ഫിലിം ചെയ്യുന്നവരുടെയും ഏക ലക്ഷ്യം. അല്ലാതെ നാടു നന്നാക്കാനോ, സമൂഹത്തെ ഉദ്ദരിക്കാനോ അല്ല.' - സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നു.
 
മമ്മൂട്ടിയുടെ കസബയിലെ ഡലയോഗുകളും ആംഗ്യങ്ങളും സ്ത്രീകളെ അവഹേളിക്കുന്നതാണെന്ന് പാർവതി പറഞ്ഞിരുന്നു. ഇതുപോലുള്ള നായകത്വങ്ങള്‍ നമുക്ക് വേണ്ടെന്ന് പാര്‍വതി തുറന്നടിച്ചു. ഇത് വലിയ ചർച്ചകൾക്ക് ഇടയായി. ഈ സാഹചര്യത്തിലാണ് സന്തോഷ് പണ്ഡിറ്റ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. 
 
‘ഞാന്‍ അടുത്തിറങ്ങിയ ഒരു ചിത്രം കണ്ടു. അതൊരു ഹിറ്റായിരുന്നുവെന്ന് ഞാന്‍ പറയുന്നില്ല. ആ ചിത്രം കസബയാണ്. എനിക്കത് നിര്‍ഭാഗ്യവശാല്‍ കാണേണ്ടിവന്ന ചിത്രമാണ്. ആ സിനിമയുടെ അണിറയില്‍ പ്രവത്തിച്ച എല്ലാ സാങ്കേതിക പ്രവര്‍ത്തകരോടുമുള്ള ബഹുമാനം മനസ്സില്‍ വച്ചു തന്നെ പറയട്ടെ. അതെന്നെ വല്ലാതെ നിരാശപ്പെടുത്തി. അതുല്ല്യമായ ഒരുപാട് സിനിമകള്‍ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്'. - എന്നായിരുന്നു പാർവതി പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments