Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സഹായിക്കണം, എന്റെ അവസ്ഥ പരിതാപകരമാണ്' - സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആദ്യ നിർമാതാവിന്റെ വിലാപം

ജയറാം ചിത്രങ്ങളുടെ സംവിധായകനോട് സഹായം അഭ്യർത്ഥിച്ച് ആദ്യ നിർമാതാവ്

'സഹായിക്കണം, എന്റെ അവസ്ഥ പരിതാപകരമാണ്' - സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആദ്യ നിർമാതാവിന്റെ വിലാപം
, ബുധന്‍, 13 ഡിസം‌ബര്‍ 2017 (07:52 IST)
തിങ്കൾ മുതൽ വെള്ളി വരെ, അച്ചായൻസ്, ആടുപുലിയാട്ടം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് കണ്ണൻ താമരക്കുളം. മൂന്നിലും നായകൻ ജയറാം ആയിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ചാണക്യതന്ത്രം. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നു, ഇതു വ്യക്താമ്മിയുള്ള സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റിനു കീഴിൽ വന്ന കമന്റിൽ ഒന്ന് മാത്രം വേറിട്ടു നിൽക്കുന്നു.
 
മലയാളത്തിൽ സംവിധായകൻ ആകുന്നതിനു മുൻപ് കണ്ണൻ ചെയ്ത 'സുരൈയഡയൽ' എന്ന ആദ്യ തമിഴ് ചിത്രത്തിന്റെ നിർമാതാവ് തിലോക് ശ്രീധരൻ പിള്ളയാണ് പോസ്റ്റിനു കീഴിൽ കമന്റിട്ടിരിയ്ക്കുന്നത്. ചിത്രം വൻ പരാജയമായിരുന്നുവെന്നും ആ സിനിമയുടെ തകർച്ച മൂലം ഇപ്പോഴും കഷ്ടത്തിലാണെന്നും ത്രിലോക് പറയുന്നു. 
 
webdunia
'എത്ര കോടി രൂപയാണ് ആ ചിത്രത്തിനു നഷ്ടമായതെന്ന് നിങ്ങൾക്കറിയാം. അതിനുശേഷം നിങ്ങൾ വേറെ നിർമാതാക്കൾക്കൊപ്പം പടങ്ങൾ പിടിച്ചു. ഇപ്പോൾ നിങ്ങൾ നല്ല നിലയിലാണ്. എന്നാൽ, ഞാനോ? ആ ചിത്രം പരാജയപ്പെട്ടതിനു ശേഷം ഞാൻ എവിടെയാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും അന്വേഷിച്ചോ? എനിക്ക് ഒരുപാട് നഷ്ടങ്ങൾ ഉണ്ടായി. ഇപ്പോൾ എന്റെ അവസ്ഥ പരിതാപകരമാണ്. സഹായിക്കണം' - എന്നാണ് ത്രിലോക് കുറിപ്പിൽ പറയുന്നത്.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നീ ഒന്നും ഇനി ജീവിച്ചിരിക്കണ്ട' - ഫ്ലാഷ് മോബ് കളിച്ച പെൺകുട്ടിക്ക് വധഭീഷണി