Select Your Language

Notifications

webdunia
webdunia
webdunia
webdunia

സന്തോഷ് ട്രോഫി കിരീടം: നാടിന് അഭിമാനമായ കേരള ഫുട്‌ബോള്‍ ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി

സന്തോഷ് ട്രോഫി കിരീടം: നാടിന് അഭിമാനമായ കേരള ഫുട്‌ബോള്‍ ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 3 മെയ് 2022 (09:18 IST)
സന്തോഷ് ട്രോഫി കിരീടം നേടി കളിക്കളത്തിലും കേരളത്തെ ഒന്നാമതെത്തിച്ച് നാടിന്റെ അഭിമാനമായി മാറിയ കേരള ഫുട്‌ബോള്‍ ടീമിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഉജ്ജ്വല വിജയം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു. മത്സരങ്ങള്‍ക്ക് ഒഴുകിയെത്തിയ വമ്പിച്ച ജനക്കൂട്ടവും അവര്‍ നല്‍കിയ പിന്തുണയും എടുത്തു പറയേണ്ട കാര്യമാണ്. കൂടുതല്‍ മികവോടെ മുന്നോട്ട് പോകാനും കൂടുതല്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനും ഈ വിജയം പ്രചോദനമാകും. 
 
കേരളത്തിന്റെ കായിക സംസ്‌കാരം കൂടുതല്‍ സമ്പന്നമാക്കാനും കായിക മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും ഇത് ഊര്‍ജമാകും. ഈ വിജയം നമുക്ക് സമ്മാനിച്ച ഓരോ ഫുട്‌ബോള്‍ ടീമംഗത്തെയും പരിശീലകരെയും മറ്റു സ്റ്റാഫ് അംഗങ്ങളെയും ഹാര്‍ദ്ദമായി അനുമോദിക്കുന്നു. നിര്‍ണ്ണായക സമയത്ത് മികച്ചൊരു ഹെഡര്‍ വഴി ഗോള്‍ നേടി കേരളത്തിന് സമനില ഒരുക്കിയ നൗഫലിനെ പ്രത്യേകം അഭിനന്ദിക്കുന്നു. ഏവര്‍ക്കും ആശംസകള്‍ അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെറിയ പെരുന്നാള്‍: സംസ്ഥാനത്ത് ഇന്ന് പൊതു അവധി