Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈഗയെ കൊലപ്പെടുത്തിയ ശേഷം മമ്മൂട്ടിയുടെ 'പ്രീസ്റ്റ്' സിനിമ കണ്ട് സനു മോഹൻ, 'റിയൽ സൈക്കോ'യെന്ന് സോഷ്യൽ മീഡിയ

Sanu Mohan

എമിൽ ജോഷ്വ

, ശനി, 24 ഏപ്രില്‍ 2021 (07:21 IST)
തനിക്ക് ഏറ്റവും പ്രിയപ്പെട്ട മകളെ കൊലപ്പെടുത്തിയ ശേഷം കോയമ്പത്തൂരിലെത്തിയ സനു മോഹൻ 'പ്രീസ്റ്റ്' എന്ന മമ്മൂട്ടിച്ചിത്രം കണ്ടെന്ന് റിപ്പോർട്ട്. വൈഗയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോകുന്നതിനിടെയാണ് ഇയാൾ ത്രില്ലർ സിനിമ തിയേറ്ററിൽ ആസ്വദിക്കാൻ സമയം കണ്ടെത്തിയത്. സനു മോഹൻറെ ഈ ചെയ്തിയിൽ അമ്പരന്നിരിക്കുകയാണ് പോലീസ്. ഇയാൾ യാഥാർത്‌ഥ സൈക്കോയാണെന്നാണ് സോഷ്യൽ മീഡിയ കമന്റുകളിൽ നിറയുന്നത്.
 
വൈഗയെ കൊലപ്പെടുത്തിയ ശേഷം പിറ്റേന്ന് പുലർച്ചെയാണ് സനു മോഹൻ കോയമ്പത്തൂരിലെത്തുന്നത്. രാവിലെ പതിനൊന്നു മണിയായപ്പോഴേക്കും കയ്യിലുണ്ടായിരുന്ന ആഭരണങ്ങളെല്ലാം വിറ്റ് കാശാക്കാൻ സനു മോഹന് സാധിച്ചു. അതിൽ നിന്ന് കിട്ടിയ പണത്തിന് കുറെയധികം വസ്ത്രങ്ങൾ വാങ്ങിക്കൂട്ടുകയും സിനിമ കാണുകയുമാണ് സനു മോഹൻ ചെയ്തത്.
 
അന്ന് വൈകുന്നേരത്തോടെയാണ് കോയമ്പത്തൂരിലെ തിയേറ്ററിൽ സനു മോഹൻ 'പ്രീസ്റ്റ്' എന്ന സിനിമ കാണുന്നത്. ആ സമയത്ത് നാട്ടിൽ, വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ നിന്ന് നാട്ടുകാരും പോലീസും കരയ്ക്കടുപ്പിക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശനിയും ഞായറും മദ്യശാലകൾ പ്രവർത്തിക്കില്ല