ബൽറാമിന്റെ മുൻ തലമുറകളിലും കാണും 12 വയസ്സിൽ കെട്ടിയ പെൺകുട്ടികൾ, പത്തും പതിനഞ്ചും പെറ്റു കൂട്ടിയ പേറ്റു യന്ത്രങ്ങൾ: സാറാ ജോസഫ്
എന്റെ വിവാഹം പതിനഞ്ചര വയസ്സിൽ, മാധവിക്കുട്ടിയുടേത് 15ൽ: സാറാ ജോസഫ്
Publish Date: Wed, 10 Jan 2018 (07:58 IST)
Updated Date: Wed, 10 Jan 2018 (08:00 IST)
എകെജിയെ ബാലപീഡകനെന്ന് വിളിച്ചധിക്ഷേപിച്ച വി ടി ബൽറാം എം എൽ എയ്ക്ക് മറുപടിയുമായി എഴുത്തുകാരി സാറാ ജോസഫ്. വ്യാഖ്യാനിച്ചു വഷളാക്കിയ അറുവഷളൻ പ്രസ്താവന അന്തസ്സായി പിൻവലിക്കാതെ നാടു മുഴുവൻ ഇട്ടലക്കി കൂടുതൽ കൂടുതൽ അപഹാസ്യനാകുന്നതെന്തിനെന്ന് സാറാ ജോസഫ് ചോദിക്കുന്നു.
എകെജി വിവാഹിതനായി വർഷങ്ങൾ കഴിഞ്ഞാണ് താൻ വിവാഹിതയായതെന്നും സാറ പറയുന്നു. 'എ കെ ജി വിവാഹിതനായി എത്രയോ വർഷങ്ങൾക്കു ശേഷം 1963 ലാണ് എന്റെ വിവാഹം. എനിക്ക് വയസ്സ് പതിനഞ്ചര. മാധവിക്കുട്ടിയുടെ വിവാഹം 15 വയസ്സിൽ. ബൽറാമിന്റെ മുൻ തലമുറകളിലും കാണും 12 ഉം 15 ഉം ഒക്കെ വയസ്സിൽ വിവാഹിതരായ പെൺകുട്ടികൾ. പത്തും പതിനഞ്ചും പെറ്റു കൂട്ടിയ പേറ്റു യന്ത്രങ്ങൾ'. - സാറാ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
സാറാ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
അസഹിഷ്ണുത സംഘികളുടെ കുത്തകയൊന്നുമല്ല .വേണ്ടിവന്നാൽ ഫെയ്സ് ബുക്ക് അക്കൗണ്ടു് പൂട്ടിക്കാനും ഞങ്ങൾക്ക് കഴിയുമെന്ന് സിവിക് ചന്ദ്രന് ബോധ്യമായല്ലോ അല്ലേ.? ബൽറാം വി.ടി.വ്യാഖ്യാനിച്ചു വഷളാക്കിയ അറുവഷളൻ പ്രസ്താവന അന്തസ്സായി പിൻവലിക്കാതെ നാടു മുഴുവൻ ഇട്ടലക്കി കൂടുതൽ കൂടുതൽ അപഹാസ്യനാ വേണ്ട കാര്യമുണ്ടോ?
എ കെ ജി വിവാഹിതനായി എത്രയോ വർഷങ്ങൾക്കു ശേഷം 1963 ലാണ് എന്റെ വിവാഹം. എനിക്ക് വയസ്സ് പതിനഞ്ചര. മാധവിക്കുട്ടിയുടെ വിവാഹം 15 വയസ്സിൽ. ബൽറാമിന്റെ മുൻ തലമുറകളിലും കാണും 12 ഉം 15 ഉം ഒക്കെ വയസ്സിൽ വിവാഹിതരായ പെൺകുട്ടികൾ. പത്തും പതിനഞ്ചും പെറ്റു കൂട്ടിയ പേറ്റു യന്ത്രങ്ങൾ. ഇപ്പോഴും നടക്കുന്നുണ്ട് ഇതൊക്കെ. ഈയടുത്ത കാലത്തല്ലേ ബോധം തെളിഞ്ഞിട്ടുള്ളൂ.