സരിതയ്ക്ക് തമിഴ്നാട്ടില്‍ സോളാര്‍ കമ്പനിയില്‍ ഉന്നത ഉദ്യോഗം; സരിതയുടെ എല്ലാ കേസുകളും ഇനി അഡ്വ. ആളൂര്‍ വാദിക്കും
സരിതയുടെ എല്ലാ കേസുകളും ഇനി അഡ്വ. ആളൂര്‍ വാദിക്കും
സോളാര്‍തട്ടിപ്പ് കേസില്‍ പ്രതിയായ സരിത എസ് നായര്‍ക്ക് തമിഴ്നാട്ടിലെ സോളാര്‍ കമ്പനിയില്‍ ഉന്നത ഉദ്യോഗം. മധുരയിലെ ന്യൂ ഇറ എന്ന കമ്പനിയുടെ പ്രൊജക്‌ട് ഹെഡ്ഡായാണ് സരിത ചുമതലയേറ്റത്. പുതിയ ജോലിയില്‍ താന്‍ സാങ്കേതികമേഖല മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.
മാര്‍ക്കറ്റിങ് ജോലിയില്‍ നില്ക്കുമ്പോള്‍ ആയിരുന്നു കേസില്‍ പെട്ടുപോയതെന്നും പുതിയ ജോലിയില്‍ സാങ്കേതികമേഖല മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും സരിത പറഞ്ഞു. പദ്ധതിക്കായി ഏകജാലക സംവിധാനമാണ് തമിഴ്നാട്ടിലുള്ളതെന്നും അതിനാല്‍ കേരളത്തില്‍ വ്യവസായം നടത്തിയതിലും എളുപ്പമാണെന്നും സരിത അഭിപ്രായപ്പെട്ടു.
അതേസമയം, സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും വാദിക്കാന്‍ അഡ്വ ബി എ ആളൂരിനെ സരിത സമീപിച്ചു. തന്റെ ഭാഗത്തെ ന്യായം അവതരിപ്പിക്കാന്‍ അനുയോജ്യനായ വ്യക്തി എന്ന നിലയ്ക്കാണ് ആളൂരിനെ സമീപിച്ചതെന്നും സരിത വ്യക്തമാക്കി.