പണം തട്ടല്‍ കേസില്‍ സരിത എസ് നായര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. 10 കോടി എഡിബി വായ്പ ശരിപ്പെടുത്താമെന്ന് പറഞ്ഞ് നാലുലക്ഷം രൂപ തട്ടിയെന്നാണ് കേസ്. സരിത കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
സരിതയെ 31ന് അകം അറസ്റ്റു ചെയ്യണമെന്നാണ് പൊലിസിന് കോടതി നിര്‍ദേശം. കേസ് പല തവണ പരിഗണനയില്‍ എടുത്തപ്പോഴും സരിത ഹാജരായില്ല. 2009ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2010 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2011 ഒക്ടോബര്‍ ഒന്‍പതിനാണ് കുറ്റപ്പത്രം സമര്‍പ്പിക്കുന്നത്.