Publish Date: Thu, 22 Apr 2021 (10:46 IST)
Updated Date: Thu, 22 Apr 2021 (10:48 IST)
സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ അറസ്റ്റിലായി. തിരുവനന്തപുരത്തെ സരിതയുടെ വസതിയില്‍ നിന്ന് കോഴിക്കോട് കസബ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റിന് ഉത്തരവിട്ടത്.
സോളാര്‍ക്കേസില്‍ കോടതിയില്‍ നിരന്തരം ഹാജരാകാതെ ഇവര്‍ ഇരുന്നിരുന്നു. കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42.7 ലക്ഷം രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തട്ടിയെന്നാണ് കേസ്. സോളാര്‍ പാനല്‍ വയ്ക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.