Webdunia - Bharat's app for daily news and videos

Install App

ആദ്യം ലൈംഗികമായി പീഡിപ്പിച്ചത് കെ സി വേണുഗോപാല്‍, സാമ്പത്തിക ചൂഷണം ആരംഭിച്ചത് ഉമ്മന്‍‌ചാണ്ടിയുടെ വിങ്ങ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സരിത എസ് നായര്‍

ആദ്യം ലൈംഗികമായി പീഡിപ്പിച്ചത് കെ.സി വേണുഗോപാലാണെന്ന് സരിത എസ് നായര്‍

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2017 (15:23 IST)
കേരളത്തെ പിടിച്ചു കുലുക്കിയ സോളാർ തട്ടിപ്പുകേസിൽ സോളാർ കമ്മീഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടിയ്ക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരെ കേസെടുക്കാൻ ഉത്തരവിട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി ശരിയാണെന്ന് സരിത എസ് നായർ.
 
വിവിധ കോണുകളില്‍ നിന്ന് സമ്മര്‍ദം ഉണ്ടായപ്പോഴും നീതിക്കൊപ്പം നിന്ന മുഖ്യമന്ത്രിയുടെ നിലപാടുകൾ അഭിനന്ദനം അർഹിക്കുന്നതാണെന്നും സരിത വ്യക്തമാക്കി. അവസാനം തനിക്ക് നീതി ലഭിച്ചെന്നും തന്റെ ഭാഗം കേള്‍ക്കുവാന്‍ സോളാർ കമ്മീഷൻ മനസ്സ് കാണിച്ചെന്നും സരിത വ്യക്തമാക്കുന്നു.
 
തന്നെ ആദ്യം ചതിച്ചത് കോണ്‍ഗ്രസ് നേതാവും ആലപ്പുഴ എംപിയുമായ കെ.സി വേണുഗോപാലാണെന്നും സരിത പറഞ്ഞു. അദ്ദേഹമാണ് തന്നെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്നും ഉമ്മന്‍ചാണ്ടിയുടെ വിങ്ങില്‍ നിന്നായിരുന്നു സാമ്പത്തിക ചൂഷണം തുടങ്ങിയതെന്നും സരിത വ്യക്തമാക്കി. 
 
നേതാക്കള്‍ തമ്മിലുള്ള വൈരാഗ്യം പോലും മറ്റുള്ള സ്ത്രീകളെ ഉപയോഗിച്ച് തീര്‍ക്കുന്ന നടപടികള്‍വരെ ഇവരുടെ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. താന്‍ ഒരിക്കലും പാര്‍ട്ടിയെ കുറ്റം പറയില്ല. പക്ഷേ തര്‍ക്കത്തിനുപോലും ഫോണ്‍ റേപ്പ് നടത്തുന്ന കൂട്ടമാണിതെന്നും സരിത നാരദ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു. 
 
താന്‍ ഒരു സാധാരണ സ്ത്രീയാണെന്നും വേണുഗോപാല്‍ എത്ര ഉന്നതനായാലും അത് തനിക്ക് പ്രശ്നമല്ലെന്നും സരിത പറഞ്ഞു. നിരവധി പെണ്‍കുട്ടികളും സ്ത്രീകളും അയാളുടെ പക്കലുണ്ട്. ഇഷ്ടത്തോടെയാണ് ഇതെല്ലാം ചെയ്യുന്നതെങ്കില്‍ കുഴപ്പമില്ല, പക്ഷെ ഇഷ്ടമല്ലാതെ ഉപയോഗിക്കുന്നിടത്താണ് പ്രശ്നമെന്നും സരിത കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സന്നിധാനത്ത് ഭീതി പടര്‍ത്തി മൂര്‍ഖന്‍ പാമ്പ്!

Sabarimala News: മാളികപ്പുറത്ത് നാളികേരം ഉരുട്ടല്‍ വേണ്ട; മഞ്ഞള്‍പ്പൊടി, ഭസ്മം വിതറല്‍ എന്നിവ നിരോധിക്കും

തമിഴ്‌നാട്ടിലും ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത; ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടും

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

അടുത്ത ലേഖനം
Show comments