സോളാര്‍ റിപ്പോര്‍ട്ട്: ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കി - ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി
സോളാര്‍ റിപ്പോര്‍ട്ട്: ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കി - ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി
സോളാർ കേസ് അന്വേഷിച്ചവരെ ക്രമസമാധാന ചുമതലകളിൽ നിന്നും നീക്കി. ഇവര്‍ക്കെതിരെ അന്വേഷണത്തിനും വകുപ്പുതല നടപടിയെടുക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഡിജിപി രാജേഷ് ധവാന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘമാണ് അന്വേഷണം നടത്തുക.
സോളാർ കേസിന്റെ അന്വേഷണ സംഘത്തലവൻ എ ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കി. കെഎസ്ആർടിസി സിഎംഡി ആയാണ് അദ്ദേഹത്തിന് പുതിയ നിയമനം. ഐജി കെ പദ്മകുമാറിനെ മാർക്കറ്റ്ഫെഡ് എംഡിയായും മാറ്റി നിയമിച്ചു.
ഡിവൈഎസ്പി കെ ഹരികൃഷ്ണൻ എന്നീ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ തെളിവുകൾ നശിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾക്ക് കേസെടുത്ത് അന്വേഷിക്കും.
ഹേമചന്ദ്രൻ അടക്കമുള്ള ഉദ്യോഗസ്ഥരുടെ പങ്കും പ്രത്യേകസംഘം അന്വേഷിക്കാനും തീരുമാനമായി.
പൊലീസ് അസോസിയേഷൻ ജനറൽസെക്രട്ടറി ജിആർ അജിത്തും 20 ലക്ഷം രൂപ സോളാർ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ സർവീസ് ചട്ടപ്രകാരം വകുപ്പുതല നടപടിയും വിജിലൻസ് അന്വേഷണവും നടത്തും.