Webdunia - Bharat's app for daily news and videos

Install App

സരിതയും ഗണേഷും കുടുങ്ങുമോ ?; അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി

സരിതയും ഗണേഷും കുടുങ്ങുമോ ?; അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി

Webdunia
ബുധന്‍, 22 നവം‌ബര്‍ 2017 (15:35 IST)
സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത നായർക്കും കേരളാ കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ കെബി ഗണേഷ്കുമാറിനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി. കൊട്ടാരക്കര കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേസ് അടുത്ത മാസം പരിഗണിക്കും.

സോളാര്‍ വിവാദത്തില്‍ അന്വേഷണം നടത്തിയ ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ സരിത നല്‍കിയ കത്ത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

21 പേജുള്ള കത്തിന് പകരം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങളുള്ള പേജുകള്‍ കൂടി ഉള്‍പ്പെടുത്തി 25 പേജുള്ള കത്ത് സരിത നല്‍കിയത് ഗണേഷിന്റെ അഭ്യര്‍ഥന പ്രകാരമാണെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കുന്നു.

സരിതയുടെ ആദ്യത്തെ അഭിഭാഷകനായ ഫെനി ബാലകൃഷ്‌ണനാണ് സരിതയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ നടന്നതായി വ്യക്തമാക്കിയത്. 21 പേജ് മാത്രമായിരുന്ന കത്ത് വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി 25 പേജ് ആക്കിയതിന് പിന്നില്‍   ഗണേഷിന്റെ ബന്ധു ശരണ്യ മനോജാണെന്നുമാണ് ഫെനി ആരോപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

അടുത്ത ലേഖനം
Show comments