Select Your Language

Notifications

webdunia
webdunia
webdunia
webdunia

സരിതയില്‍ നിന്ന് രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് അയ്യപ്പഭക്തരെ പിന്നില്‍ നിന്ന് കുത്തി!

സരിതയില്‍ നിന്ന് രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് അയ്യപ്പഭക്തരെ പിന്നില്‍ നിന്ന് കുത്തി!
കൊച്ചി , ബുധന്‍, 31 ഒക്‌ടോബര്‍ 2018 (16:00 IST)
അയ്യപ്പഭക്തരെ കോണ്‍ഗ്രസ് പാര്‍ട്ടി പിന്നില്‍ നിന്ന് കുത്തിയിരിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. സരിത കേസില്‍ നിന്ന് രക്ഷതേടിയാണ് കോണ്‍ഗ്രസിന്‍റെ നിലപാട്‌ മാറ്റമെന്നും രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.
 
സരിത കേസില്‍ കോണ്‍ഗ്രസിന് അനുകൂലമായ സമീപനമുണ്ടാക്കാനായി രഹസ്യ ധാരണയാണ് ഉണ്ടാക്കിയിരിക്കുന്നത്. കെ സി വേണുഗോപാല്‍, ഉമ്മന്‍‌ചാണ്ടി, എ കെ ആന്‍റണി എന്നിവര്‍ സീതാറാം യെച്ചൂരിയുമായി ഡല്‍ഹിയില്‍ ധാരണയുണ്ടാക്കിയിരിക്കുന്നു.
 
കേരളത്തിലെ ഒരു വ്യവസായിയുടെ സാന്നിധ്യത്തിലാണ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തുകയും ധാരണയിലെത്തുകയും ചെയ്തിരിക്കുന്നത്. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയത് ഇക്കാരണത്താലാണ് - എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫെയ്സ്ബുക്കിലൂടെ പരിജയപ്പെട്ട ഒൻപതാംക്ലാസുകാരിയെ യുവാവ് പീഡനത്തിനിരയാക്കി, തുടർന്ന് സുഹൃത്തുക്കൾക്ക് ഓരോരുത്തർക്കുമായി കാഴ്ചവച്ചു