പ്രളയക്കെടുതി: അന്താരാഷ്ട്ര ഏജന്‍സികളെ ഉൾപ്പെടുത്തി അന്വേഷണം വേണമെന്ന് ശശി തരൂർ
പ്രളയക്കെടുതി: അന്താരാഷ്ട്ര ഏജന്‍സികളെ ഉൾപ്പെടുത്തി അന്വേഷണം വേണമെന്ന് ശശി തരൂർ
പ്രളയത്തിന്റെ കാരണങ്ങൾ മനസ്സിലാക്കുന്നതിനായി അന്താരാഷ്ട്ര ഏജന്‍സികളെ ഉള്‍പ്പെടുത്തി സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ശശി തരൂര്‍. യുഎന്‍ കേരളത്തിന് ധനസഹായം നല്‍കാന്‍ തയ്യാറായ സാഹചര്യത്തിൽ, ഇന്ത്യ വിദേശസഹായം തേടാന്‍ തയ്യാറാവണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. യുഎഇ വാഗ്ദാനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ വിവാദത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശ സഹായം സ്വീകരിക്കേണ്ട എന്ന നിലപാടിലാണ് കേന്ദ്രത്തിന്റെ മുന്നോട്ടുപോക്ക്. അതേസമയം, മൻമോഹൻ സിംഗിന്റെ നയങ്ങളാണ് മോദി ഇക്കാര്യത്തിൽ പിന്തുടരുന്നത് എന്നാണ് കേന്ദ്ര സർക്കാറിന്റെ നിലപാട്. വിദേശ സഹായം നിരസിച്ചത് നിയമവിരുദ്ധമാണെന്ന് പറഞ്ഞ് സിപിഐ നേതാവ് ബിനോയ് വിശ്വം കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
പ്രളയം മൂലം ഉണ്ടായതിന്റെ പൂർണ്ണമായ നഷ്‌ടം എത്രയാണെന്ന് തിട്ടപ്പെടുത്തിയതിന് ശേഷം മാത്രമേ വിദേശ സഹായം വേനോ വേണ്ടയോ എന്ന തീരുമാനത്തിലെത്താൽ പാടുള്ളൂ എന്നും അദ്ദേഹം ഹർജിയിൽ പറയുന്നു.