കൊച്ചി: ആചാരം തെറ്റിച്ച് ശബരിമലയിൽ കയറുന്നവരെയല്ല കയറ്റുന്നവരെ ഹിന്ദു സമൂഹം ചവിട്ടിപ്പുറത്താക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. വിശ്വാസം ഹനിച്ച് ഏതെങ്കിലും ഒരു യുവതി പതിനെട്ടാം പടി ചവിട്ടിയാല്‍ അയ്യപ്പഭക്തന്റെ അംഗീകാരമില്ലാത്ത ഒരു എം.എല്‍.എയും നിയമസഭയുടെ പടിചവിട്ടില്ലെന്നും ശശികല പറഞ്ഞു.
ന്യൂനപക്ഷത്തിന്റെ ദുർവാശിക്ക് മുന്നിൽ ഭൂരിപക്ഷത്തിന്റെ അധികാരങ്ങൾ സർക്കാർ അടിയറവ് വക്കുകയാണ്. സർക്കാർ സംവിധാനം ഉപയോഗിച്ച് ഒരുപക്ഷേ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചേക്കും. എന്നാൽ അങ്ങനെ സംഭവിച്ചാൽ നന്ദിഗ്രാം മുതൽ ശബരിമല വരെയുള്ള ദൂരം സി പി എം അളന്നാൽ മതിയെന്ന് ശശികല പറഞ്ഞു.
സുപ്രീം കോടതി വിധിയിൽ പുനഃപരിശോധനാ ഹർജി നൽകാതിരുന്ന ദേവസ്വം ബോർഡ് പ്രസിഡന്റിനെയും ശശികല വിമർശിച്ചു. ശബരിമലയുമായി ചേര്‍ത്തു വച്ച് ഒരുപാട് പാരമ്ബര്യം പറയാനുള്ള ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ മക്കള്‍ സ്വന്തം അച്ഛനെക്കുറിച്ച് എന്തു പറയും. ശബരിമലയിലെ ആചാരങ്ങള്‍ നശിപ്പിച്ച ആളെന്നോ എന്ന് ശശികല ചോദിച്ചു.