Select Your Language

Notifications

webdunia
webdunia
webdunia
webdunia

എംഎല്‍എമാര്‍ ‘ആഡംബര ജയിലില്‍’; ആഡംബരങ്ങള്‍ ഒഴിവാക്കി ഒരു എം എല്‍ എ പനീര്‍സെല്‍വത്തെ കാണാനെത്തി

ശശികലയെ പിന്തുണയ്ക്കുന്ന എം എല്‍ എമാര്‍ ആഡംബര ഹോട്ടലില്‍

എംഎല്‍എമാര്‍ ‘ആഡംബര ജയിലില്‍’; ആഡംബരങ്ങള്‍ ഒഴിവാക്കി ഒരു എം എല്‍ എ പനീര്‍സെല്‍വത്തെ കാണാനെത്തി
ചെന്നൈ , വ്യാഴം, 9 ഫെബ്രുവരി 2017 (12:28 IST)
തമിഴ്നാട്ടില്‍ രാഷ്‌ട്രീയപോരാട്ടം കൊടുങ്കാറ്റാകുമ്പോള്‍ തന്നെ പിന്തുണയ്ക്കുന്ന എം എല്‍ എമാരെ ശശികല ആഡംബര ഹോട്ടലുകളിലേക്ക് മാറ്റി. ചെന്നൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ മഹാബലിപുരത്തെ ഒരു ആഡംബര ഹോട്ടലിലേക്കാണ് ഒരു വിഭാഗം എം എല്‍ എമാരെ മാറ്റിയിരിക്കുന്നത്. പനീര്‍സെല്‍വത്തോട് അടുപ്പം പുലര്‍ത്തുന്ന ചില എം എല്‍ എമാരെ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 
ആഡംബര ഹോട്ടലുകളിലേക്ക് മാറ്റിയ എം എല്‍ എമാര്‍ക്ക് ആഡംബര സൌകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. കടല്‍ത്തീരം, വാട്ടര്‍ സ്കീയിങ്, മസാജിങ് എന്നീ സൌകര്യങ്ങളാണ് ഈ ഹോട്ടലുകളില്‍ ഒരുക്കിയിരിക്കുന്നത്. അതേസമയം, ആഡംബരഹോട്ടലുകളിലെ സൌകര്യങ്ങള്‍ ഉപേക്ഷിച്ച് എം എല്‍ എമാരില്‍ ഒരാളായ എസ് പി ഷണ്‍മുഖാനന്ദന്‍ ഇന്നലെ രാത്രി പനീര്‍സെല്‍വത്തിനു സമീപം എത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മൂത്രമൊഴിക്കാനെന്ന വ്യാജേന ഹോട്ടലില്‍ നിന്ന് ഇറങ്ങി പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
 
എം എല്‍ എമാരെ ടെലഫോണ്‍, ഇന്റര്‍നെറ്റ് സൌകര്യങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പാര്‍ട്ടിയിലെ 134 എം എല്‍ എമാരില്‍ 133 പേരുടെയും പിന്തുണ തനിക്കുണ്ടെന്നാണ് ശശികലയുടെ അവകാശവാദം. എന്നാല്‍‍, ഇവരില്‍ അഞ്ച് എം എല്‍ എമാര്‍ പനീര്‍സെല്‍വത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശശികലയ്ക്കെതിരെ കരുക്കൾ നീക്കി പനീർസെൽവം; പോയസ് ഗാർഡൻ ജയലളിത സ്മാരകം ആക്കുമെന്ന് ഒപിഎസ്