കെ പി ശശികല അറസ്‌റ്റിൽ; ശശികലയെ അറസ്റ്റ് ചെയ്തത് ഇരുമുടികെട്ടുമേന്തി മരക്കൂട്ടം വരെ എത്തിയപ്പോൾ, സംഭവത്തെത്തുടർന്ന് സംസ്ഥാനത്ത് ഇന്ന് ഹർത്താൽ
കെ പി ശശികല അറസ്‌റ്റിൽ; ശശികലയെ അറസ്റ്റ് ചെയ്തത് ഇരുമുടികെട്ടുമേന്തി മരക്കൂട്ടം വരെ എത്തിയപ്പോൾ, സംഭവത്തെത്തുടർന്ന് സംസ്ഥാനത്ത് ഇന്ന് ഹർത്താൽ
ശബരിമല ദര്‍ശത്തിന് ഇരുമുടി കെട്ടുമായി മല ചവിട്ടിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം. ശബരിമലയിലേക്കു പോകാനായി എത്തിയ ശശികലയെ മരക്കൂട്ടത്തുവച്ച് രാത്രി ഒമ്പതോടെ പോലീസ് തടയുകയായിരുന്നു.
പത്തിനു നട അടയ്ക്കുന്ന സാഹചര്യത്തില്‍ രാത്രിയില്‍ യാത്ര ഉപേക്ഷിക്കണമെന്നും തിരിച്ചുപോകണമെന്നും പോലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസുമായി മരക്കൂട്ടത്തു തര്‍ക്കമുണ്ടായി. ശബരിമലയിലെത്താതെ താന്‍ തിരികെ പോകില്ലെന്നു ശശികല പോലീസിനെ അറിയിച്ചു. പൊലീസിന്റെ നിര്‍ദ്ദേശം തള്ളിയതിനെ തുടര്‍ന്ന് അഞ്ചുമണിക്കൂറോളം തടഞ്ഞുവെച്ചതിന് ശേഷമാണ് ശശികലയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
ഹരിവരാസനം പാടി നട അടയ്ക്കുന്നത് തൊഴാനായിരുന്നു ശശികല ടീച്ചർ ശബരിമലയിലേക്ക് പോകാനൊരുങ്ങിയത്. ഇനി ആരേയും സന്നിധാനത്തേക്ക് വിടില്ലെന്ന പൊലീസുകാരുടെ പ്രഖ്യാപനത്തോടെ ശശികല ടീച്ചര്‍ ഉപവാസ സമരം പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് അറസ്‌റ്റിലേക്കുള്ള വഴി തെളിഞ്ഞത്.
ശേഷം ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു ശശികല ടീച്ചറെ അറസ്റ്റ് ചെയ്തത്. ശബരിമല കര്‍മസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താൽ.