Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ്ബിഐയുടെ മുദ്രപേറി എസ്ബിടി

മലയാളിയുടെ സ്വന്തം ബാങ്കായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇനിയില്ല

എസ്ബിഐയുടെ മുദ്രപേറി എസ്ബിടി
തിരുവനന്തപുരം , വെള്ളി, 31 മാര്‍ച്ച് 2017 (10:06 IST)
മലയാളിയുടെ സ്വന്തം ബാങ്കായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇനിയില്ല. ശനിയാഴ്ച മുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുദ്രപേറി ഈ ശാഖകള്‍ ഇടപാടുകാരെ വരവേല്‍ക്കുന്നതായിരിക്കും. എന്നാല്‍ എസ്ബിഐ യില്‍ ലയിച്ചെങ്കിലും എസ് ബി ടി തത്കാലം ശാഖകളൊന്നും പൂട്ടില്ല.   
 
അതേ സമയം ചെക്ക് ബുക്കും ഇന്റര്‍നെറ്റ് സൗകര്യവും തുടര്‍ന്നും ഉപയോഗിക്കാം. ജൂണ്‍വരെ നിലവിലുള്ള ചെക്ക് ബുക്കും പാസ് ബുക്കും ഉപയോഗിക്കാം. ജൂണ്‍വരെ നിലവിലുള്ള ചെക്ക് ബുക്കും പാസ് ബുക്കും ഉപയോഗിക്കാം എന്ന് അധികൃതര്‍ അറിയിച്ചു. അടുത്തടുത്തുള്ള 160 ശാഖകള്‍ സ്ഥലപ്പേരില്‍ അല്പം മാറ്റംവരുത്തി നിലനിര്‍ത്തുന്നതായിരിക്കും. ഒരേസ്ഥലത്ത് രണ്ട് ശാഖകള്‍ വരുമ്പോഴുള്‍ ഉണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കാനാണിത്. അതേസമയം ഇവയുടെ ഐഎഫ്എസ്സി കോഡ് മാറില്ല. 
 
ഇപ്പോള്‍ എസ്.ബി.ടി.ക്ക് കേരളത്തില്‍ 888 ശാഖകളാണ് ഉള്ളത്. എസ്.ബി.ഐ.ക്ക് 483-ഉം. എസ്.ബി.ടി. മേധാവിയുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടര്‍ന്ന് എന്ത് പദവി ഏറ്റെടുക്കണം എന്ന കാര്യത്തില്‍ ദിവസങ്ങള്‍ക്കകം തീരുമാനമുണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡ്യൂവല്‍ എഡ്ജ് കര്‍വ്ഡ് ഡിസ്പ്ലേയുമായി സാംസങ്ങ് ഗ്യാലക്സി എസ്8, എസ്8 പ്ലസ് !