മുല്ലപ്പെരിയാർ: കേരളത്തിനെ വിമർശിച്ച് സുപ്രീംകോടതി, ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ തീരുമാനം വേണം

Webdunia
തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (13:00 IST)
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് ഉടൻ തീരുമാനം വേണമെന്ന് സുപ്രീം കോടതി. മേൽനോട്ട സമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണം. പ്രശ്നങ്ങൾ കേരളവും തമിഴ്‌നാടും ചർച്ച ചെയ്‌ത് തീരുമാനിച്ചാൽ കോടതിയ്ക്ക് ഇടപെടേണ്ട സാഹചര്യം ഉണ്ടാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
 
അതേസമയം കേരളവുമായും മേൽനോട്ടസമിതിയുമായും ആലോചിക്കാമെന്ന് തമിഴ്നാട് കോടതിയെ അറിയിച്ചു. കേസ് മറ്റന്നാളത്തേക്ക് മാറ്റി. വിഷയത്തിൽ ചർച്ചകൾക്ക് കേരളം സന്നദ്ധമാകണമെന്ന് കോടതി വിമർശിച്ചു.ഇന്ന് രാവിലെ 7 മണീക്ക് അണക്കെട്ടിലെ ജലനിരപ്പ് 137.2 എന്ന നിലയിലായിരുന്നു. മുല്ലപ്പെരിയാർ പരിസരത്ത് ആളുകൾ ഭീതിയോടെ കഴിയുകയാണെന്നും 139 അടിയാക്കി ജലനിരപ്പ് നിർത്തണമെന്നും കേരളം ആവശ്യപ്പെട്ടു.
 
അതേസമയം അണക്കെട്ടിൽ ജലനിരപ്പ് 139 അടിയാക്കി നിർത്തേണ്ട അടിയന്തിര സാഹചര്യമുണ്ടോ എന്ന് കോടതി ചോദിച്ചു.  മുല്ലപ്പെരിയാറിലെ സ്ഥിതി ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഇത് രാഷ്ട്രീയ വിഷയമാക്കരുതെന്നും കോടതി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ല, ഇഡിയുടെത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി: തോമസ് ഐസക്

അടുത്ത ലേഖനം
Show comments