സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നും രണ്ടും സ്ഥാനത്തിനായി കോഴ ആവശ്യപ്പെട്ടെന്ന് ആരോപണം. കേരളനടനം, മോഹിനിയാട്ടം എന്നീ വിഭാഗങ്ങളില്‍ 50,000 രൂപ വരെ കോഴ ആവശ്യപ്പെട്ടെന്നാണ് ആരോപണം. കണിയാപുരം സബ് ജില്ലാ സ്‌കൂള്‍ കലോത്സവത്തിലാണ് കോഴ ആവശ്യപ്പെട്ടത്.
40,000 രൂപ കൊടുത്താല്‍ കേരളനടനത്തിന് രണ്ടാം സ്ഥാനം തരാമെന്ന് ഇടനിലക്കാര്‍ പറഞ്ഞതായി ഒരു നൃത്താധ്യാപിക പ്രതികരിച്ചു. കുട്ടികളുടെ അധ്യാപകരെ ഇടനിലക്കാര്‍ ഫോണ്‍ ചെയ്ത് കോഴ ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നു.