Webdunia - Bharat's app for daily news and videos

Install App

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 4 ഒക്‌ടോബര്‍ 2024 (21:29 IST)
സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025 ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ ഡിസംബര്‍ മൂന്നു മുതല്‍ ഏഴു വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. നാഷണല്‍ അച്ചീവ്‌മെന്റ് എക്‌സാം ഡിസംബര്‍ നാലിന് നടക്കുന്ന സാഹചര്യത്തിലാണ് തീയതി മാറ്റിയത്. ഇതനുസരിച്ച് സ്‌കൂള്‍, ഉപജില്ല, ജില്ലാതല മത്സരങ്ങളും മാറ്റും. സ്‌കൂള്‍തല മത്സരങ്ങള്‍ ഒക്ടോബര്‍ 15നകവും ഉപജില്ലാതല മത്സരങ്ങള്‍ നവംബര്‍ 10നകവും ജില്ലാതല മത്സരങ്ങള്‍ ഡിസംബര്‍ 3നകവും പൂര്‍ത്തിയാക്കും.
 
സ്‌കൂള്‍ ക്യാമ്പസുകള്‍ മാലിന്യ മുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതിനായി പ്രോട്ടോകോള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നവംബര്‍ ഒന്നോടെ 50 ശതമാനം സ്‌കൂളുകളെയും ഡിസംബര്‍ 31ഓടെ നൂറു ശതമാനം സ്‌കൂളുകളെയും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കും. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം നവംബര്‍ 1ന് കുട്ടികളിലൂടെ വീടുകളിലെത്തിക്കും. ലഹരിമുക്ത ക്യാമ്പസാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പില്‍ 33ഉം തൊഴില്‍ വകുപ്പില്‍ 8 ഉം പ്രധാന പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

പുതുക്കിയ മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നറുക്കെടുപ്പിന് നാലു നാള്‍ ബാക്കി: 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേയ്ക്ക്

വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ കണക്കുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം

പീഡന കേസില്‍ ഇടവേള ബാബു പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

അടുത്ത ലേഖനം
Show comments