Select Your Language

Notifications

webdunia
webdunia
webdunia
webdunia

വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനുമുകളില്‍ ന്യൂനമര്‍ദ്ദം; ഒക്ടോബര്‍ 9 വരെ ശക്തമായ മഴയ്ക്ക് സാധ്യത

വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനുമുകളില്‍ ന്യൂനമര്‍ദ്ദം; ഒക്ടോബര്‍ 9 വരെ ശക്തമായ മഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 4 ഒക്‌ടോബര്‍ 2024 (13:57 IST)
വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും  ബംഗ്ലാദേശ്, പശ്ചിമ ബംഗാള്‍  തീരത്തിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തെക്കു കിഴക്കന്‍ അറബിക്കടലില്‍  ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. കേരളത്തില്‍ അടുത്ത 7  ദിവസം വ്യാപകമായി  നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബര്‍  04  മുതല്‍ 09  വരെ ശക്തമായ മഴയ്ക്കും സാധ്യത.
 
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒക്ടോബർ ഏഴിന് മുൻപെ പൊതുപ്രഭാഷണം നടത്താൻ ഒരുങ്ങി അലി ഖൊമൈനി, ഇസ്രായേലിനെതിരെ ഒന്നിക്കാൻ അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ടേക്കും