Webdunia - Bharat's app for daily news and videos

Install App

സംസ്ഥാന സ്കൂൾ കലോത്സവം ആലപ്പുഴയിൽ തന്നെ; കായികമേള തിരുവന്തപുരത്തും, ശാസ്ത്രമേള കണ്ണൂരിലും നടക്കും, ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി മേളകളിൽ ഉദ്ഘാടന, സമാപന ചടങ്ങുകൾ ഉണ്ടാവില്ല

Webdunia
തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (13:35 IST)
ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം ആലപ്പുഴയിലും കായികമേള തിരുവന്തപുരത്തും ശാസ്ത്രമേള കണ്ണൂരിലും നടത്താൻ ധാരണയായി. വിദ്യാഭ്യാസമന്ത്രി സി  രവീന്ദ്രനാഥാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനം നേരിട്ട കനത്ത പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പരമാവധി ചിലവ് ചുരിക്കിയാവും മേളകൽ നടത്തുക.
 
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം കൊല്ലാ‍ത്താണ് നടക്കുക, ചിലവു ചുരിക്കുന്നതിന്റെ ഭാഗമായി ഇത്തവ മേളകളിൽ ഉദ്ഘാടന, സമാപന ചടങ്ങുകൾ ഉണ്ടാവില്ല. വ്യക്തിഗത ട്രോഫികളും ഒഴിവാക്കിയിട്ടുണ്ട്. മേളകളുടെ ദിവസങ്ങൾ കഴിയുമെങ്കിൽ കുറക്കാനും ആലോചിക്കുന്നുണ്ട്. അധ്യായന ദിവസങ്ങൾ നഷ്ടപ്പെടുന്നത് പരമാവധി കുറക്കുന്നതിനണ് ഇത്.
 
അതേസമയം കഴിഞ്ഞ വർഷം ഉണ്ടായിരുന്ന എല്ലാ ഇനങ്ങളും മേളകളിൽ ഇത്തവണയും ഉണ്ടാകും. 231 ഇനം മത്സരങ്ങളാണ് സ്കൂൾ കലോത്സവത്തിൽ ഉള്ളത്. ടൈംടേബിൾ നിശ്ചയിച്ച ശേഷമാവും എത്ര ദിവസം മേള നടത്തണം എന്ന കാര്യത്തിൽ തീരുമാനമാകു. 
 
പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഉത്സവ പരിപാടികൾ സർക്കാർ റദ്ദാക്കിയിരുന്നു, എന്നാൽ കുട്ടികൾക്ക് ലഭിക്കേണ്ട ഗ്രേസ് മാർക്ക് ലഭ്യമാക്കുന്നതിനായി മത്സരങ്ങൾ സംഘടിപ്പിക്കും എന്ന് പിന്നീട് സർക്കാർ അറിയിക്കുകയായിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉൾപ്പടേയുള്ള പരിപാടികൾ നടത്തുമോ എന്നതിൽ അന്തിമ തീരുമാനം വന്നിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കരുവന്നൂര്‍ ബാങ്കിലെ പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല: ഇഡിക്ക് നല്‍കിയ മൊഴിയില്‍ കെ രാധാകൃഷ്ണന്‍ എംപി

ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണകിരീടം സമര്‍പ്പിച്ച് തമിഴ്‌നാട് സ്വദേശി; കിരീടത്തിന് 36 പവന്റെ തൂക്കം

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു; തുടര്‍ച്ചയായ നാലുദിവസം കൊണ്ട് കുറഞ്ഞത് 2680 രൂപ

അമേരിക്കയുടെ തീരുവ യുദ്ധം: ചൂഷണത്തിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ചൈന

അടുത്ത ലേഖനം
Show comments