സ്‌കൂളിലെ ഉച്ചക്കഞ്ഞിയിൽ വിഷം കലർത്തി; സമീപവാസി പിടിയില്‍ - ഒഴിവായത് വന്‍ദുരന്തം
80 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിലാണ് ദുരന്തമുണ്ടായത്
പുനലൂർ ചെമ്പനരുവി എംഎസ്‌സി എൽപി സ്കൂളിൽ കുട്ടികൾക്ക് വിതരണം ചെയ്യാൻ തയാറാക്കിയ ഉച്ചക്കഞ്ഞിയിൽ വിഷം കലർത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് വ്യാജമദ്യ നിർമാണം നടത്തുന്ന സിഎ സത്യൻ എന്നയാളാണ് പിടിയിലായത്. ഇതിനു പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.
കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിന് തൊട്ടുമുൻപ് കഞ്ഞിപ്പുരയിൽ നിന്നും ഒരാൾ ഇറങ്ങിപോകുന്നത് കണ്ട് സംശയം തോന്നിയ സ്കൂൾ അധികൃതർ നടത്തിയ പരിശോധനയിലാണ് ഉച്ചക്കഞ്ഞിയിൽ വിഷം കലർത്തിയിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് അധ്യാപകരും സമീപവാസികളും ചേര്‍ന്ന് സത്യനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
80 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിലാണ് ദുരന്തമുണ്ടായത്‍. സത്യനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പരിശോധനയിൽ കഞ്ഞിയിൽ വിഷം ചേർത്തുവെന്ന് കണ്ടെത്തി. പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം തുടങ്ങി.