Webdunia - Bharat's app for daily news and videos

Install App

സ്‌കൂളിലെ ഉച്ചക്കഞ്ഞിയിൽ വിഷം കലർത്തി; സമീപവാസി പിടിയില്‍ - ഒഴിവായത് വന്‍ദുരന്തം

80 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിലാണ് ദുരന്തമുണ്ടാ‍യത്

Webdunia
ചൊവ്വ, 19 ജൂലൈ 2016 (14:52 IST)
പുനലൂർ ചെമ്പനരുവി എംഎസ്‌സി എൽപി സ്കൂളിൽ കുട്ടികൾക്ക് വിതരണം ചെയ്യാൻ തയാറാക്കിയ ഉച്ചക്കഞ്ഞിയിൽ വിഷം കലർത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് വ്യാജമദ്യ നിർമാണം നടത്തുന്ന സിഎ സത്യൻ എന്നയാളാണ് പിടിയിലായത്. ഇതിനു പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിന് തൊട്ടുമുൻപ് കഞ്ഞിപ്പുരയിൽ നിന്നും ഒരാൾ ഇറങ്ങിപോകുന്നത് കണ്ട് സംശയം തോന്നിയ സ്കൂൾ അധികൃതർ നടത്തിയ പരിശോധനയിലാണ് ഉച്ചക്കഞ്ഞിയിൽ വിഷം കലർത്തിയിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് അധ്യാപകരും സമീപവാസികളും ചേര്‍ന്ന് സത്യനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

80 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിലാണ് ദുരന്തമുണ്ടാ‍യത്‍. സത്യനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പരിശോധനയിൽ കഞ്ഞിയിൽ വിഷം ചേർത്തുവെന്ന് കണ്ടെത്തി. പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം തുടങ്ങി.

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫാന്‍റെ നില ഗുരുതരം: അതിജീവിച്ചേക്കാം, പക്ഷേ ജീവിതകാലം മുഴുവന്‍ കോമയിലായിരിക്കും

കൈക്കൂലി: പുതുശേരി പഞ്ചായത്ത് ഓവർസിയർ പിടിയിൽ

മസില്‍ പെരുപ്പിക്കാന്‍ കുത്തിവയ്‌പ്പെടുത്തു; റഷ്യന്‍ ഹള്‍ക്ക് എന്നറിയപ്പെടുന്ന 35കാരനായ ബോഡി ബില്‍ഡര്‍ അന്തരിച്ചു

Kerala Weather: പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരും; ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യത

എല്ലാ തര്‍ക്കങ്ങളും പരിഹരിക്കണം: ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് താല്‍പര്യം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍

അടുത്ത ലേഖനം
Show comments