Publish Date: Fri, 24 Dec 2021 (09:47 IST)
Updated Date: Fri, 24 Dec 2021 (09:48 IST)
ബുധനാഴ്ച കാണാതായ പത്താംക്ലാസുകാരിയുടെ മൃതദേഹം പെരിയാറില്‍ കണ്ടെത്തി. അടുവത്തുരുത്ത് രാജീവിന്റെ മകള്‍ 15കാരിയായ നന്ദനയാണ് മരിച്ചത്. ആലുവ യുസി കോളേജിനു സമീപത്തെ തടിക്കടവ് പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കെഇഎം ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് നന്ദന. സ്‌കൂളില്‍ നിന്ന് വരാനുള്ള സമയം കഴിഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടി പാലത്തിലേക്ക് നടക്കുന്നതായി കണ്ടു.
കുട്ടിയുടെ സ്‌കൂള്‍ ബാഗ് പാലത്തിനു സമീപത്തുനിന്ന് ലഭിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.