Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

കോടിയേരിയെ അപമാനിച്ചു ഫേസ്ബുക്കില്‍ പോസ്റ്റ്: അധ്യാപികയ്‌ക്കെതിരെ കേസ്

School teacher suspended Kodiyeri Balakrishnan Mocks post
, ബുധന്‍, 5 ഒക്‌ടോബര്‍ 2022 (14:27 IST)
അന്തരിച്ച സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെ അപമാനിച്ചു സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട അധ്യാപികയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൂത്തുപറമ്പ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക ഗിരിജയ്‌ക്കെതിരെ കൂത്തുപറമ്പ് പൊലീസാണ് കേസെടുത്തത്. കേസ് പിന്നീട് ഗിരിജ താമസിക്കുന്ന എടച്ചേരി പൊലീസിന് കൈമാറിയിട്ടുണ്ട്.
 
ഇത് കൂടാതെ സമാനമായ രീതിയില്‍ കോടിയേരിയെ അപമാനിച്ചു ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട ചിത്ര സബ് രജിസ്ട്രാര്‍ ഓഫീസ് ഹെഡ് ക്ലാര്‍ക്ക് സന്തോഷ് രവീന്ദ്രനെതിരെയും പോലീസ് കെടുത്തു. ശാസ്താംകോട്ട പൊലീസാണ് കേസെടുത്തത്. സന്തോഷ് രവീന്ദ്രനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
 
കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗണ്‍മാനായിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ സി.പി.ഓ ഉറൂബിനെയും കഴിഞ്ഞ ദിവസം സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. കൊലപാതകി എന്ന് വിശേഷിപ്പിച്ചായിരുന്നു ഉറൂബ് പോത്തന്‍കോട്ടെ ഒരു സ്‌കൂളിന്റെ പി.ടി.എ ഗ്രൂപ്പില്‍ പോസ്റ്റിട്ടിരുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണ വേട്ട