യുവതി വിവാഹാഭ്യർത്ഥന നിരസിച്ചു; അധ്യാപകൻ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഗുരുതരമായി പരിക്കേറ്റ യുവാവിനെ മുണ്ടക്കയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Webdunia
ചൊവ്വ, 2 ജൂലൈ 2019 (15:57 IST)
വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ഇടുക്കിയിൽ ലക്ഷദ്വീപ് സ്വദേശിയുടെ ആത്മഹത്യാ ശ്രമം. എറണാകുളത്ത് സ്വകാര്യ സ്കൂളിൽ അധ്യാപകനായ തൻസീമ് അൽ മുബാറക്ക് ആണ് പെരുവന്താനം തെക്കേമല നെടിയോരത്തുവച്ച് കഴുത്തറുത്ത് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മുണ്ടക്കയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 
ഇയാൾ കൊച്ചി പനമ്പള്ളി നഗറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന തെക്കേമല കാരിവര സ്വദേശിനിയായ യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നു.
 
എന്നാൽ പെൺകുട്ടിക്ക് വീട്ടുകാർ മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ അതിൽനിന്ന് പിൻമാറാൻ യുവാവ് നിർബന്ധിച്ചു. ഇതിന് വഴങ്ങാതിരുന്നതോടെയാണ് ഇന്ന് പുലർച്ചെ തെക്കേമലയിലെത്തി യുവാവ് ഉറക്കഗുളിക കഴിച്ചശേഷം കഴുത്തറുക്കാൻ ശ്രമിച്ചത്.
 
രാവിലെ ജോലിക്ക് പോയ തോട്ടം തൊഴിലാളികളാണ് ആറരയോടെ രക്തത്തിൽ കുളിച്ച നിലയിൽ തൻസീമ് അൽ മുബാറക്കിനെ കണ്ടെത്തിയത്. ഇയാളെ ഉടൻ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. യുവാവ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

സ്വർണവില വീണ്ടും ടോപ് ഗിയറിൽ, 95,500 പിന്നിട്ട് മുന്നോട്ട്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

അടുത്ത ലേഖനം
Show comments