ട്രെയിൻ സ്കൂൾ വാനിലിടിച്ച് ഏഴു മരണം, അപകടം ലെവൽ ക്രോസ് മുറിച്ചുകടക്കുന്നതിനിടെ
ട്രെയിൻ സ്കൂൾ ബസിലിടിച്ച് ഏഴ് മരണം
Publish Date: Mon, 25 Jul 2016 (10:31 IST)
Updated Date: Mon, 25 Jul 2016 (12:10 IST)
ട്രെയിൻ സ്കൂൾ ബസിലിടിച്ച് ഏഴു വിദ്യാർത്ഥികൾ മരിച്ചു. ഉത്തർപ്രദേശിലെ ബാദോഹിയിലാണ് സംഭവം. സ്കൂൾ ബസ് മെഗിപുരിലെ ആളില്ലാത്ത ലെവൽ ക്രോസ് മുറിച്ച് കടക്കുന്നതിനിടെയിലാണ് അപകടം. അമിത വേഗതയിലെത്തിയ ട്രെയിൻ ബസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.
അപകടത്തിൽ ഏഴു വിദ്യാർത്ഥികൾ മരണപ്പെട്ടു. പരുകേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 19 പേരായിരുന്നു വാനിൽ ഉണ്ടായിരുന്നത്. മരണ സംഖ്യ ഉയരുമെന്നാണ് റിപ്പോർട്ട്. ടെൻഡേഴ്സ് ഹാർട്ട്സ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്.