Publish Date: Mon, 08 Aug 2022 (09:47 IST)
Updated Date: Mon, 08 Aug 2022 (09:48 IST)
ശക്തമായ മഴ സാഹചര്യത്തില്‍ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. അതേസമയം ഇന്നത്തെ അവധിക്ക് പകരം ഏതെങ്കിലും ഒരു ശനിയാഴ്ച പ്രവര്‍ത്തി ദിനം ആകുമെന്നും അത് ഏത് ദിവസമാണെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും കളക്ടര്‍ അറിയിച്ചു.
അതേസമയം ഇടുക്കിയില്‍ ദുരിതാശ്വാസക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പന്‍ ചോല താലൂക്കിലെയും ബെസണ്‍വാലി, ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണെന്നും അറിയിപ്പുണ്ട്.