Publish Date: Fri, 04 Feb 2022 (12:38 IST)
Updated Date: Fri, 04 Feb 2022 (12:41 IST)
കൊവിഡ് മൂന്നാം തരംഗത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനമായി. ഈ മാസം 14 മുതലാണ് സ്കൂളുകൾ തുറക്കുക.ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളായിരുന്നു അടച്ചിട്ടിരുന്നത്. കോളേജുകള്‍ ഏഴാം തിയതി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനം അതിതീവ്രമായതിനെ തുടർന്ന് ജനുവരി 21 മുതലാണ് രണ്ടാഴ്‌ച്ചത്തേക്ക് സ്കൂളുകൾ അടയ്ക്കാൻ തീരുമാനിച്ചത്. കോവിഡ് രൂക്ഷത കുറയാത്തതിനെ തുടര്‍ന്ന് ഇത് കുറച്ച് ദിവസം കൂടി നീണ്ടു.വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ കൊവിഡ് അവലോകനയോഗത്തിൽ തീരുമാനമായത്.
അഭിറാം മനോഹർ
Publish Date: Fri, 04 Feb 2022 (12:38 IST)
Updated Date: Fri, 04 Feb 2022 (12:41 IST)