Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈമാസം 27ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി, കാരണം ഇതാണ്

Schools Kerala News

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 25 ജനുവരി 2024 (08:37 IST)
ഈമാസം 27ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഒന്ന് മുതല്‍ പത്തുവരെ ക്ലാസുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. അധ്യാപകരുടെ ക്ലസ്റ്റര്‍ യോഗം നടക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. അധ്യാപകരുടെ മൂന്നാംഘട്ട ക്ലസ്റ്റര്‍ യോഗമാണ് നടക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
 
ഇക്കാര്യത്തില്‍ ആവശ്യമായ അറിയിപ്പുകള്‍ ജില്ലാ /വിദ്യാഭ്യാസ ജില്ലാ/ഉപ ജില്ലാ/ സ്‌കൂള്‍ തലത്തില്‍ നല്‍കേണ്ടതാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി എല്‍.പി തലത്തില്‍ 51,515 അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. യു.പി തലത്തില്‍ 40,036 അധ്യാപകരും ഹൈസ്‌കൂള്‍ തലത്തില്‍ 42,989 അധ്യാപകരും ആണ് പരിശീലനത്തില്‍ പങ്കെടുക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കീടനാശിനി ഉള്ളില്‍ ചെന്ന് അഞ്ചാം ക്ലാസുകാരന്‍ മരിച്ചു; സംഭവം തിരുവനന്തപുരത്ത്