കേരളത്തിലേക്കുള്ള വന്ദേഭാരത് ഉടനുണ്ടാകുമെന്ന് സൂചന. തിരുവനന്തപുരം- മംഗളുരു റൂട്ടില്‍ ചില വണ്ടികളുടെ സമയം അടുത്തിടെ മാറ്റിയിരുന്നു. മംഗളുരുവില്‍ പിറ്റ്‌ലൈന്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതെല്ലാം തന്നെ വന്ദേഭാരത് ഉടന്‍ ഉണ്ടാകുമെന്ന സൂചനയാണ് നല്‍കുന്നത്. ലോക്കോ പൈലറ്റുമാര്‍ ചെന്നൈയില്‍ പരിശീലനം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
നിലവില്‍ വന്ദേഭാരത്(20634) തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 5:20നാണ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1:20ന് കാസര്‍കോട്ടെത്തും.ഇതേ സമയത്ത് മംഗളുരുവില്‍ നിന്നും രണ്ടാം വന്ദേഭാരത് പുറപ്പെടുന്നതിനാണ് പരിഗണന. ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തി രണ്ടുമണിയോടെ പുറപ്പെട്ടാല്‍ രാത്രി 11 മണിക്കുള്ളില്‍ മംഗളുരുവില്‍ എത്തിചേരാനാകും. തിരുവനതപുരം- കണ്ണൂര്‍ ജനസതാബ്ദി(12082),ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് (16307) തുടങ്ങിയ വണ്ടികളുടെ സമയമാണ് പുനഃക്രമീകരിച്ചിട്ടുള്ളത്. ജനശതാബ്ദി രാത്രി 12.25ന് പകരം 12.50നാണ് കണ്ണൂരിലെത്തുക. എക്‌സിക്യുട്ടീവ് (16307) കുറ്റിപ്പുറം മുതല്‍ 30 മിനുട്ട് വരെ വൈകും. കണ്ണൂരില്‍ രാത്രി 11.10ന് തന്നെ എത്തും.