Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊലീസില്‍ ക്രിമിനലുകള്‍ കൂടുന്നു, കൂടുതല്‍ ക്രിമിനലുകള്‍ ഐപിഎസ് തലത്തില്‍ ; മുഖ്യമന്ത്രി നല്ല പിന്തുണയായിരുന്നു, ചിലര്‍ക്ക് ഇത് സഹിച്ചില്ലെന്ന് സെന്‍‌കുമാര്‍

വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒളിയമ്പുമായി ഡിജിപി സെന്‍കുമാര്‍

പൊലീസില്‍ ക്രിമിനലുകള്‍ കൂടുന്നു, കൂടുതല്‍ ക്രിമിനലുകള്‍ ഐപിഎസ് തലത്തില്‍ ; മുഖ്യമന്ത്രി നല്ല പിന്തുണയായിരുന്നു, ചിലര്‍ക്ക് ഇത് സഹിച്ചില്ലെന്ന് സെന്‍‌കുമാര്‍
തിരുവനന്തപുരം , വെള്ളി, 30 ജൂണ്‍ 2017 (09:01 IST)
പൊലീസില്‍ ക്രിമിനലുകളുടെ എണ്ണം കൂടുന്നതായി ഡിജിപി സെന്‍കുമാര്‍.  ഇന്ന് വിരമിക്കുന്നതിന് മുന്നോടിയായി വിടവാങ്ങല്‍ പരേഡ് സ്വീകരിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍. ക്രിമിനല്‍ സ്വഭാവമുള്ളവര്‍  കൂടുതലുള്ളത് ഐപി‌എസ് തലത്തിലാണെന്നും അദ്ദേഹം വിടവാങ്ങല്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. 
 
പൊലീസിനുളള ഏറ്റവും വലിയ ഭീഷണി ഉയരുന്നത് പുറത്തുനിന്നല്ല, സേനക്കുളളില്‍ നിന്നുതന്നെയാണ്. പൊലീസില്‍ താഴെതട്ടില്‍ ഒരുശതമാനം ക്രിമിനലുകളാണെങ്കില്‍ ഐപിഎസില്‍ അത് നാലുശതമാനമാണ്. പൊലീസുകാര്‍ ആദ്യം നിയമം പാലിക്കണം. അത് മനസിലാകാതെ പ്രവര്‍ത്തിക്കുന്ന അപൂര്‍വം പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
 
ഡിജിപിയായി തിരിച്ചെത്തിയശേഷം മുന്‍പുണ്ടായിരുന്ന മുഖ്യമന്ത്രിമാരെ പോലെ തന്നെ നല്ല പിന്തുണയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്. മുഖ്യമന്ത്രിയുമായി നല്ല ബന്ധമാണുള്ളത്. ഒരു ഘട്ടത്തിലും മുഖ്യമന്ത്രിയുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നില്ല. എല്ലാവരോടും പറയുന്ന പോലെ വളരെ തുറന്ന് തന്നെ അദ്ദേഹത്തോട് പറയുകയും അദ്ദേഹം അതിനെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ക്രിമിനല്‍ സ്വഭാവമുള്ള ഉദ്യോഗസ്ഥരാണ് ബന്ധം വഷളാക്കാന്‍ ശ്രമിച്ചത്. അത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
 
പൊലീസുകാര്‍ ആദ്യം നിയമം പാലിക്കണം, എന്നിട്ടെ മറ്റുളളവരെ പാലിക്കാന്‍ നിര്‍ബന്ധിക്കാവു. ഏറ്റവും സത്യസന്ധവും ആത്മാര്‍ത്ഥവുമായിട്ടാണ് ജോലിചെയ്തത്. അതുകൊണ്ട് ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകന് മുസ്ലീം പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടാന്‍ ഒത്താശ നല്‍കി..പിതാവിന് മരത്തില്‍ കെട്ടിയിട്ട് മര്‍ദനം