Kerala Weather: 'ദേ വീണ്ടും മഴ വരുന്നേ'; നാളെ ആറിടത്ത് യെല്ലോ അലര്‍ട്ട്
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിനു തടസമില്ല
Publish Date: Mon, 08 Sep 2025 (14:40 IST)
Updated Date: Mon, 08 Sep 2025 (14:42 IST)
Kerala Weather: സംസ്ഥാനത്ത് ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു. സെപ്റ്റംബര്‍ ഒന്‍പത് ചൊവ്വാഴ്ച (നാളെ) ആറിടത്ത് യെല്ലോ അലര്‍ട്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളത്. സെപ്റ്റംബര്‍ 10 നു പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിനു തടസമില്ല.
ഇനിവരുന്ന ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളിലാണ് താരതമ്യേന മഴയ്ക്കു കൂടുതല്‍ സാധ്യത.