അരിക്കൊമ്പന്‍ കേസില്‍ ഹര്‍ജിക്കാര്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആനയെ കൊണ്ടുപോയി അവിടേയും ഇവിടേയും വിടണമെന്ന് കോടതിക്ക് പറയാന്‍ സാധിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മദ്രാസ് ബെഞ്ച്. ഇത് പൊതുതാല്‍പ്പര്യ ഹര്‍ജിയല്ല. ഹര്‍ജി പ്രശസ്തിക്ക് വേണ്ടിയുള്ളതാണെന്നും കോടതി.
അരിക്കൊമ്പനെ കേരളത്തിനു കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ചിന് കൈമാറി. ജസ്റ്റിസുമാരായ ആര്‍.സുബ്രഹ്മണ്യം, എല്‍.വിക്ടോറിയ ഗൗരി എന്നിവരുടേതാണ് നിര്‍ദേശം.
അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ കേസിനു അടിയന്തരമായി കേട്ട് തീരുമാനമെടുക്കാനുള്ള വൈദഗ്ധ്യം ഈ ബെഞ്ചിന് ഇല്ലെന്ന് കോടതി പറഞ്ഞു. അതിനാലാണ് ഫോറസ്റ്റ് ബെഞ്ചിന് ഹര്‍ജി കൈമാറുന്നതെന്നും കാടതി പറഞ്ഞു.