Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഷപ്പിനെ ചോദ്യം ചെയ്‌തത് ഹൈടെക് മുറിയിൽ; ഏഴുമണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ ബിഷപ്പ് നേരിട്ടത് 150 ചോദ്യങ്ങൾ, അറസ്‌റ്റിനെക്കുറിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും

ബിഷപ്പിനെ ചോദ്യം ചെയ്‌തത് ഹൈടെക് മുറിയിൽ; ഏഴുമണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ ബിഷപ്പ് നേരിട്ടത് 150 ചോദ്യങ്ങൾ, അറസ്‌റ്റിനെക്കുറിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും

ഫ്രാങ്കോ മുളയ്‌ക്കൽ
കോട്ടയം , വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (07:34 IST)
കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ജലന്ധർ ബിഷപ്പിനെ പൊലീസ് അന്വേഷണ സംഘം ബുധനാഴ്‌ച ഏഴ് മണിക്കൂറോളം ചോദ്യം ചെയ്‌തു. കോട്ടയം എസ് പിയുടെയും ഡി വൈ എസ് പിയുടെയും നേതൃത്വത്തിൽ നടന്ന ചോദ്യംചെയ്യലിൽ നൂറ്റമ്പതോളം ചോദ്യങ്ങളും അനുബന്ധ ചോദ്യങ്ങളും ഉണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.
 
അതേസമയം, വ്യാഴാഴ്ച രാവിലെ 11-ന് ചോദ്യംചെയ്യലിന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ കിട്ടിയിട്ടുള്ളതുകൊണ്ടുതന്നെ അറസ്റ്റിനെക്കുറിച്ച് വ്യാഴാഴ്ച വൈകീട്ടോടെ തീരുമാനമുണ്ടായേക്കും. പീഡന പരാതിയെത്തുടർന്ന് ഒരു ബിഷപ്പ് ആദ്യമായാണ് ഇന്ത്യയിൽ നിന്ന് ഇത്തരത്തിലൊരു ചോദ്യം ചെയ്യലിന് വിധേയനാകുന്നത്.
 
ബുധനാഴ്‌ച രാവിലെ പതിനൊന്ന് മണിയോടെയാണ് ഫ്രാങ്കോ മുളയ്‌ക്കൽ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത് വൈകുന്നേരം 6.25നാണ് വിട്ടയച്ചത്. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും വ്യാഴാഴ്ച വീണ്ടുമെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോട്ടയം എസ്.പി. ഹരിശങ്കർ മാധ്യമങ്ങളോട് പറഞ്ഞു.
 
കന്യാസ്ത്രീക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയുടെ പ്രതികാരമാണു പരാതിക്ക് അടിസ്ഥാനമെന്ന് ബിഷപ്പ് ആവര്‍ത്തിച്ചു പറഞ്ഞു. കന്യാസ്ത്രീക്കെതിരേ നേരത്തേ ഒരു സ്ത്രീ പരാതിതന്നിട്ടുണ്ടെന്നും ഫ്രാങ്കോ പറഞ്ഞു. ചില ഫോട്ടോകളും മെസേജുകളും ഹാജരാക്കിയതായും സൂചനയുണ്ട്.
 
തൃപ്പൂണിത്തുറയിലെ ഹൈടെക് സൗകര്യങ്ങളുള്ള ചോദ്യംചെയ്യൽ മുറിയാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യപ്പെടുന്നയാളിന്റെ മുഖത്തെ വികാരങ്ങൾ ഓരോ നിമിഷവും ഒപ്പിയെടുക്കാൻ കഴിയും. മറ്റു മൊഴികളും തെളിവുകളും കൂടി പരിശോധിച്ചു ചോദ്യംചെയ്യല്‍ തുടരുമെന്നു കോട്ടയം എസ്പി ഹരിശങ്കർ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുല്ലപ്പള്ളി കെ‌പി‌സി‌സി അധ്യക്ഷന്‍, ബെന്നി ബെഹനാന്‍ യു‌ഡി‌എഫ് കണ്‍‌വീനര്‍