വിവാഹ വാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു; മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍
മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍
Publish Date: Wed, 26 Jul 2017 (11:09 IST)
Updated Date: Wed, 26 Jul 2017 (11:13 IST)
വിവാഹ വാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്ററായ അമല്‍ വിഷ്ണുദാസിനെയാണ് സഹപ്രവര്‍ത്തകയായ യുവതിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് സഹപ്രവര്‍ത്തകയും മാധ്യമ പ്രവര്‍ത്തകയുമായ യുവതി പരാതി നല്‍കിയത്.
2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമെന്നാണ് പരാതിയില്‍ പറയുന്നത്. അമല്‍ വിഷ്ണുദാസ് രോഗബാധിതനായി ആശുപത്രിയില്‍ കഴിയുന്ന സമയത്ത് ഒരു കീഴുദ്യോഗസ്ഥയെന്ന രീതിയില്‍ താന്‍ ആശുപത്രിയില്‍ പോകാറുണ്ടായിരുന്നുവെന്നും തുടര്‍ന്നാണ് അമല്‍ പ്രേമാഭ്യര്‍ത്ഥനയും വിവാഹ അഭ്യര്‍ത്ഥനയും നടത്തി തന്നെ പീഡിപ്പിച്ചതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
പിതാവിന്റെ ചികിത്സയ്ക്കാണെന്ന് പറഞ്ഞ് തന്റെ കൈയില്‍ നിന്നും പലതവണ അമല്‍ പണം കൈപ്പറ്റിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. പീഡനവിവരം ഉള്‍പ്പെടെയുള്ളാ കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ ജോലി കളയിക്കുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.