Webdunia - Bharat's app for daily news and videos

Install App

ആണ് പെണ്ണായി, പെണ്ണ് ആണും! ഒടുവില്‍ ഇരുവരും വിവാഹിതരായി

മാറിയ ആണും മാറിയ പെണ്ണും വിവാഹിതരായി!

Webdunia
ചൊവ്വ, 22 ഓഗസ്റ്റ് 2017 (08:39 IST)
ലിംഗമാറ്റ ശസ്ത്രക്രിയ കേരളത്തിലും ഇന്ത്യയിലും പുത്തന്‍ സംഭവമല്ല. എന്നാല്‍, മുംബൈയില്‍ നിന്നുള്ള വാര്‍ത്തയില്‍ മറ്റൊരു കൌതുകം ഉണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ വിവാഹിതരായ നവമിഥുനങ്ങളുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത്.
 
ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ആണായി മാറിയ ബിന്ദുവിവും പെണ്ണായി മാറിയ ചന്ദുവും ആണ് അടുത്തിടെ വിവാഹിതരായത്. രണ്ട് പേരും മലയാളികള്‍ ആണ് എന്നതും ശ്രദ്ധേയം. ബിന്ദു ഇന്ന് ആരവ് അപ്പുക്കുട്ടനാണ്. ചന്ദു സുകന്യ കൃഷ്ണനും.  
 
മലയാളിയായ ആരവ് ഇത്രയും കാലം പെണ്ണായിട്ടായിരുന്നു ഇത്രയും കാലം ജീവിച്ചിരുന്നത്. പക്ഷേ ഉള്ളില്‍ എന്നും പുരുഷന്റെ ഭാവമായിരുന്നു. സ്ത്രീ ശരീരത്തില്‍ തഴയപ്പെട്ട പുരുഷ ജീവിതം സ്വതന്ത്രമാക്കാന്‍ ആരവ് തീരുമാനിച്ചത് അടുത്തിടെയായിരുന്നു. 46 വയസ്സാണ് ആരവിന്റെ പ്രായം. 22 വയസ്സാണ് സുകന്യ കൃഷ്ണന്റെ പ്രായം. പുരുഷ ശരീരത്തില്‍ കുടുങ്ങിക്കിടന്ന സ്ത്രീ ജീവിതം ആയിരുന്നു സുകന്യയുടേയത്.
 
ഇരുവരും കണ്ടുമുട്ടുന്നതും മുംബൈ ആശുപത്രിയില്‍ വെച്ചായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്കായി എത്തിയതായിരുന്നു സുകന്യയും ആരവും. മലയാളികള്‍ ആണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പരിചയപ്പെട്ടു. ഫോണ്‍ നമ്പറും വാങ്ങി. പരസ്പരം വിളികള്‍ പതിവായി. അങ്ങനെയാണ് പ്രണയത്തിലായതും വിവാഹിതരാകാന്‍ തീരുമാനിച്ചതും.

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

അടുത്ത ലേഖനം