പിസി ജോര്‍ജിനെ ചാണകം തളിച്ചും, ചൂലു കൊണ്ടടിച്ചും സ്ത്രീകള്‍! പ്രതിഷേധം കത്തുന്നു!

പിസി ജോര്‍ജ്ജിനെതിരെ ആഞ്ഞടിച്ച് സ്ത്രീകള്‍!

Webdunia
ചൊവ്വ, 22 ഓഗസ്റ്റ് 2017 (08:20 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ വ്യക്തിയാണ് പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്. കേസില്‍ നടിയെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ ഇറക്കിയ എം എല്‍ എക്കെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്ത്.
 
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസ്സോസ്സിയേഷനാണ് പിസി ജോര്‍ജിനെതിരെ മുണ്ടക്കയത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. പിസിയുടെ ഫ്ലക്സില്‍ ചാണകം തളിച്ചും ചൂല് കൊണ്ടടിച്ചുമാണ് ഇവര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.  മുണ്ടക്കയത്തെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നിന്നുമാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. പ്രതിഷേധ പരിപാടിയില്‍ നൂറ് കണക്കിന് സ്ത്രീകളാണ് പങ്കെടുത്തത്. 
 
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയേയും നടിക്ക് വേണ്ടി പോരാടിയ സ്ത്രീകളേയും അപമാനിക്കുന്ന രീതിയിലായിരുന്നു പിസിയുടെ പ്രസ്താവനകള്‍. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ വനിതാ കമ്മിഷന്‍ കേസെടുത്തപ്പോള്‍ പിസി ജോര്‍ജ് പറഞ്ഞത്, തന്റെ മൂക്ക് ചെത്താന്‍ വരുന്നവരുടെ മററ് പലതും നഷ്ടപ്പെടും എന്നായിരുന്നു. ഇതും ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

അടുത്ത ലേഖനം
Show comments