Webdunia - Bharat's app for daily news and videos

Install App

തെരഞ്ഞെടുപ്പ് ചൂടിനിടെ ഗുജറാത്തിൽ ‘സെക്സ് ടേപ്പ്’ വിവാദം കത്തുന്നു; നടക്കുന്നത് വൃത്തികെട്ട രാ‍ഷ്ട്രീയം, അത് ഞാനല്ലെന്ന് ഹര്‍ദ്ദിക് പട്ടേല്‍

അയാള്‍ ഞാനല്ല, നടക്കുന്നത് വൃത്തികെട്ട രാഷ്ട്രീയം: ഹര്‍ദ്ദിക് പട്ടേല്‍

Webdunia
ചൊവ്വ, 14 നവം‌ബര്‍ 2017 (07:50 IST)
തെരഞ്ഞെടുപ്പ് ചൂടിനിടെ ഗുജറാത്തിൽ ‘സെക്സ് ടേപ്പ്’ വിവാദം കത്തുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്ന പട്ടേൽ നേതാവ് ഹാർദിക് പട്ടേലിന്റെതെന്നു കരുതുന്ന അശ്ലീല വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിനെതിരെ പട്ടേല്‍ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.
 
സിഡിയിൽ ചിത്രീകരിക്കപ്പെട്ടയാൾ താനല്ലെന്നും ഇവിടെ നടക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും ഹാർദിക് പ്രതികരിച്ചു. നിങ്ങൾക്കാവശ്യമുള്ളത്ര എന്നെ അപമാനിച്ചോളൂ. അതൊന്നും എന്നിലൊരു മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഗുജറാത്തിലെ സ്ത്രീകളെ അപമാനിക്കുന്ന സംഭവമാണിതെന്നും ഹാർദിക് പറഞ്ഞു.
 
ഒരു ഹോട്ടൽ മുറിയിൽ ചിത്രീകരിച്ചതാണ് നാലു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ എന്ന് വ്യക്തം. അജ്‍ഞാതയായ സ്ത്രീയോടൊപ്പം ഹാർദിക് ആണെന്ന് ഒറ്റനോട്ടത്തില്‍ കരുതുന്ന യുവാവിനെയാണു വിഡിയോയിൽ കാണുന്നത്. 
 
വിഷയത്തില്‍ കോൺഗ്രസോ ബിജെപിയോ ഔദ്യോഗികമായി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. സിഡി പുറത്തുവന്നത് ഗുജറാത്തിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Price: ഇതെങ്ങോട്ടാണ് ഈ പോക്ക്!, സ്വർണ വില പവന് 79,560 രൂപയായി

അന്യപുരുഷന്മാർ തൊടരുത്, അഫ്ഗാനിൽ ഭൂകമ്പത്തിൽ കുടുങ്ങിയ സ്ത്രീകളെ പുറത്തെടുക്കുന്നില്ലെന്ന് റിപ്പോർട്ട്

നല്ല വാക്കുകള്‍ക്ക് അഭിനന്ദനങ്ങള്‍: ട്രംപിന്റെ പ്രശംസകളോട് പ്രതികരിച്ച് മോദി

ഇന്ത്യ സോറി പറഞ്ഞ് വ്യാപാര കരാറിനായി ട്രംപിനെ സമീപിക്കും: അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലട്‌നിക്

വീട്ടുകാരും ഉള്ളിയെന്നു വിളിച്ചു കളിയാക്കും: കെ.സുരേന്ദ്രന്‍

അടുത്ത ലേഖനം