യു ഡി എഫ് തോമസ് ചാണ്ടിക്ക് കൂട്ടു നില്‍ക്കുന്നു, അഴിമതിയുടെ ഘോഷയാത്രയാണ് അദ്ദേഹം നടത്തിയത്: കുമ്മനം രാജശേഖരന്‍

തോമസ് ചാണ്ടിക്കെതിരെ കുമ്മനം

തിങ്കള്‍, 13 നവം‌ബര്‍ 2017 (12:44 IST)
ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് വിവാദത്തില്‍‌പെട്ട മന്ത്രി തോമസ് ചാണ്ടിക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. കൈയേറ്റ വിഷയത്തില്‍ യു ഡി എഫ് തോമസ് ചാണ്ടിയെ സഹായിക്കുകയാണെന്ന് കുമ്മനം ആരോപിക്കുന്നു. 
 
യുഎഡിഎഫിന്‍റെ കാലത്താണ് തോമസ് ചാണ്ടി ഏറ്റവും കൂടുതൽ കൈയേറ്റം നടത്തിയിരിക്കുന്നത്. യുഡിഎഫിലെ ചില നേതാക്കളുടെ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ആ പിന്തുണ ഇപ്പോഴും ഉണ്ടെന്നും കുമ്മനം ആരോപിച്ചു. തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 
 
തോമസ് ചാണ്ടി അഴിമതിയുടെ ഘോഷയാത്രയാണ് നടത്തിയത്. അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘മലയാള സിനിമയിൽ സംവിധായകന്റെയോ, നിർമാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല‘ ; കൂടെ കിടക്കാന്‍ ആവശ്യപ്പെട്ട സംവിധായകനെ കുറിച്ച് ദിവ്യ ഉണ്ണി പറയുന്നു