Select Your Language

Notifications

webdunia
webdunia
webdunia
webdunia

അ​ശ്ലീ​ല വീഡിയോകള്‍ മൊബൈലില്‍ സൂക്ഷിച്ചാല്‍ പിടിവീഴുമോ ?; വിശദീകരണവുമായി പൊലീസ്

മൊബൈല്‍ ഫോണിലുള്ള അ​ശ്ലീ​ല വീഡിയോകള്‍ പിടിച്ചെടുക്കുമോ ?; വിശദീകരണവുമായി പൊലീസ് രംഗത്ത്

അ​ശ്ലീ​ല വീഡിയോകള്‍ മൊബൈലില്‍ സൂക്ഷിച്ചാല്‍ പിടിവീഴുമോ ?; വിശദീകരണവുമായി പൊലീസ്
കൊച്ചി , ശനി, 4 മാര്‍ച്ച് 2017 (13:54 IST)
അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും പ​ക​ർ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ സൈ​ബ​ർ സെ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ​കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ എം​പി ദി​നേ​ശ്.

വാ​ഹ​ന പ​രി​ശോ​ധ​ന​യു​ടെ മാ​തൃ​ക​യി​ൽ റോ​ഡി​ൽ ആ​ളു​ക​ളെ ത​ട​ഞ്ഞു നി​ർ​ത്തി അവരില്‍ നിന്നും
ഫോ​ണ്‍ വാങ്ങി സൈ​ബ​ർസെ​ൽ ഇ​ന്‍റ​ർ​ഫേ​സു​മാ​യി ബ​ന്ധി​പ്പി​ച്ചു​ പ​രി​ശോ​ധ​ന നടത്തുമെന്നുമാണ് സോഷ്യല്‍ മീഡിയകള്‍ വ​ഴി​ പ്രചരിച്ചത്.

ഫോണുകളിലെ പരിശോധന മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്നും, കൊച്ചിയിലാകും തുടക്കമെന്നും പ്രചാരണം ശക്തമായിരുന്നു. ആദ്യഘട്ടം താക്കീത് നല്‍കുമെന്നും പിന്നീടു 25,000 രൂപ പി​ഴ​ ഈടാക്കുമെന്നുമായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍, ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു അ​റി​യി​പ്പ് ഇ​റ​ക്കി​യി​ട്ടി​ല്ലെ​ന്നും വാ​ട്സ് ആ​പ്പ്, ഫേ​സ്ബു​ക്ക് വഴി പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ക​മ്മീ​ഷ​ണ​ർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭരണഘടന അനുസരിച്ച് ഭരിക്കാന്‍ സാധിക്കില്ലെങ്കില്‍ അധികാരത്തില്‍ തുടരരുത്; പിണറായിക്കെതിരെ സുബ്രഹ്മണ്യം സ്വാമി