Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്രാങ്കോ മുളയ്‌ക്കലിനെതിരെയുള്ള പീഡന പരാതി; കന്യാസ്‌ത്രീയുടെ ഇടവക വികാരി ബിഷപ്പിന് അനുകൂലമായി നിലപാടു മാറ്റി

ഫ്രാങ്കോ മുളയ്‌ക്കലിനെതിരെയുള്ള പീഡന പരാതി; കന്യാസ്‌ത്രീയുടെ ഇടവക വികാരി ബിഷപ്പിന് അനുകൂലമായി നിലപാടു മാറ്റി

ഫ്രാങ്കോ മുളയ്‌ക്കലിനെതിരെയുള്ള പീഡന പരാതി; കന്യാസ്‌ത്രീയുടെ ഇടവക വികാരി ബിഷപ്പിന് അനുകൂലമായി നിലപാടു മാറ്റി
കോട്ടയം , ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (10:06 IST)
ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ കന്യാസ്‌ത്രീയുടെ പരാതിയിൽ കന്യാസ്‌ത്രീയുടെ ഇടവക വികാരി നിലപാടുമാറ്റി. താൻ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നാണ് കോടനാട് പള്ളി വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പിൽ ഇപ്പോൾ പറയുന്നത്.
 
ബിഷപ്പിനെതിരെ തെളിവുകൾ ഉണ്ടെന്ന് മൂന്ന് മാസം മുൻപ് കന്യാസ്‌ത്രീ പറഞ്ഞിരുന്നു. എന്നാൽ തെളിവുകൾ ഒന്നും തന്നെ ഇതുവരെ തന്നെ കാണിച്ചിട്ടില്ല. തെരുവിൽ ഇറങ്ങുന്നതിന് മുമ്പായി അവർ തെളിവുകൾ പൊലീസിന് നൽകേണ്ടിയിരുന്നു. ഈ സാഹചര്യത്തിൽ തെളിവുകൾ നൽകാനായി താൻ അവരെ വെല്ലുവിളിക്കുന്നുവെന്നും ഫാദർ വ്യക്തമാക്കി.
 
കന്യാസ്‌ത്രീയെ ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചതിനെക്കുറിച്ച് തനിക്ക് നേരത്തേ അറിവുണ്ടായിരുന്നു എന്നാണ് ഫാദർ നിക്കോളാസ് മുൻപ് പറഞ്ഞിരുന്നത്. രൂപതയ്‌ക്കും വത്തിക്കാനും അയച്ച പരാതിയിൽ ഫലം കാണാത്തതിനാൽ കോടനാട് വികാരി അനുരഞ്ജന ശ്രമം നടത്തിയിരുന്നെന്നും അതിൽ വികാരിയും കന്യാസ്‌ത്രീകളും പങ്കെടുത്തിരുന്നു എന്നും ഫാദർ നിക്കോളാസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗർഭം അലസിപ്പിച്ച് വീട്ടിലേക്ക് വരണം’ - അമൃതയോട് അച്ഛൻ ആവശ്യപ്പെട്ടു, നടക്കാഞ്ഞപ്പോൾ പ്രണയ്‌നെ വെട്ടിക്കൊന്നു