Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 1 April 2025
webdunia

പതിനാറുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കനെ അറസ്റ്റുചെയ്തു

Sexual harassment

എ കെ ജെ അയ്യര്‍

, വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (14:47 IST)
പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മധ്യവയസ്‌കനെ പോലീസ് അറസ്‌റ് ചെയ്തു. തളിപ്പറമ്പ് ബദരിയാ നഗറില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഞാറ്റുവയല്‍ തുന്തക്കാച്ചി മീത്തലെ പുരയിടത്തില്‍ ഇബ്രാഹിം എന്ന അമ്പതുകാരനാണ് പോലീസ് പിടിയിലായത്.
 
ബുധനാഴ്ച രാവിലെ പെണ്‍കുട്ടിയുടെ മാമന്റെ ഭാര്യയുടെ കാലുവേദന മാറ്റിത്തരാമെന്ന് പറഞ്ഞു ഇബ്രാഹിം കുട്ടി താമസിക്കുന്ന വീട്ടിലെത്തി ഈ സമയം വീട്ടില്‍  പെണ്‍കുട്ടിയും കുട്ടിയുടെ മാത്ര സഹോദരന്റെ ഭാര്യയും മാത്രമാണുണ്ടായിരുന്നത്.  ഇബ്രാഹിം കുട്ടിയുടെ എന്നാല്‍  വീട്ടിലെത്തിയ ഇബ്രാഹിം കുട്ടിയുടെ ദേഹത്തില്‍ പ്രേതബാധയുണ്ടെന്നും അത് ഒഴുപ്പിച്ച് തരാമെന്നും പറഞ്ഞു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.  
 
സംഭവം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ മജിസ്ട്രേറ്റ് പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു